ദുബായിലെ ഊദ് മേത്തയിൽ വെച്ചാണ് യുവതിയെ സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെത്തിയത്. തിരുവനന്തപുരം സ്വദേശികളായ സുധീർകൃഷ്ണൻ, ആശ ദമ്പതികളുടെ മകൾ റിതികയെയാണ് കഴിഞ്ഞ ദിവസം കാണാതായത്.
ഷാർജയിലെ അബുഷഗാറയിൽ താമസിക്കുന്ന റിതിക, സഹോദരനൊപ്പം സബ അൽനൂർ ക്ലിനിക്കിലേക്ക് രക്തം നൽകാനായി പോയിരുന്നു. രക്തദാനം കഴിഞ്ഞ് അഞ്ച് മിനിറ്റിനുള്ളിൽ സഹോദരൻ തിരിച്ചെത്തിയപ്പോൾ റിതികയെ കാണാതായി.
തുടർന്ന് നടത്തിയ തിരച്ചിലിലാണ് ദുബായിൽ വെച്ച് യുവതിയെ കണ്ടെത്തുന്നത്. യുവതിയെ കണ്ടെത്താൻ സഹായിച്ച വിവിധ ഏജൻസികൾക്കും അധികൃതർക്കും ബന്ധുക്കൾ നന്ദി അറിയിച്ചു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
ഷാർജയിൽ നിന്ന് കാണാതായ മലയാളി യുവതിയെ കണ്ടെത്തി
Advertisement

Advertisement

Advertisement

