മധ്യപ്രദേശ് രാജ്ഗഡിലെ ബിജെപി നേതാവിന്റെ മകൻ വിശാൽ സോണിയാണ് മരണ നാടകം നടത്തിയത്.
പത്ത് ദിവസത്തോളം കാളിസിന്ധ് നദിയില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് സംശയം തോന്നിയ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഒളിവില്‍ കഴിയുകയായിരുന്ന വിശാലിനെ കണ്ടെത്തുന്നത്.
മരണ സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ വായ്പ എഴുതി തള്ളുമെന്ന വിവരത്തെ തുടര്‍ന്നാണ് ഈ മരണനാടകം കളിച്ചത്.
സെപ്റ്റംബര്‍ അഞ്ചിനാണ് നദിയില്‍ കാര്‍ മുങ്ങിയെന്നുള്ള വിവരം പൊലീസിന് ലഭിക്കുന്നത്. പിന്നീട് തിരച്ചില്‍ നടത്തി. മുങ്ങല്‍ വിദഗ്ധരെത്തി കാര്‍ പുറത്തെടുക്കുകയും ചെയ്തു എന്നാല്‍ ആരെയും കണ്ടെത്തിയില്ല.
എന്നാല്‍ ബിജെപി നേതാവിൻ്റെ മകൻ്റെ കാറാണെന്ന് തിരിച്ചറിഞ്ഞതോടെ അന്വേഷണം ഊര്‍ജിതമാക്കി. പിന്നീട് സംശയം തോന്നിയ പൊലീസ് വിശാലിൻ്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. കോള്‍ വിവരങ്ങള്‍ അന്വേഷിച്ചതിൻ്റെ അടിസ്ഥാനത്തില്‍ മഹാരാഷ്ടയിലുണ്ടെന്ന് കണ്ടെത്തുകയും പിന്നീട് മഹാരാഷ്ട്ര പൊലീസിന്റെ സഹായത്തോടെ പിടികൂടുകയുമായിരുന്നു.
നാടകം പൊളിഞ്ഞതോടെ വിശാല്‍ കുറ്റസമ്മതം നടത്തി. മരണം വ്യാജമായി സൃഷ്ടിക്കാൻ ട്രക്ക് ഡ്രൈവറെ വിളിച്ച് കാറ് നദിയിലേക്ക് തള്ളിയിട്ടെന്ന് വിശാല്‍ പറഞ്ഞു. തുടർന്ന് മരണവാര്‍ത്ത പത്രങ്ങളിൽ വന്നുവെന്ന് ഉറപ്പുവരുത്തിയ ശേഷം മഹാരാഷ്ട്രയിലേക്ക് കടന്നു.
തനിക്ക് ട്രാൻസ്‌പോർട്ട് ബിസിനസാണെന്നും ആറ് ട്രക്കുകളും രണ്ട് ബസുകളും സ്വന്തമായുണ്ടെന്നും ബാങ്കുകളിൽ നിന്ന് 1.40 കോടിയിലധികം രൂപ വായ്പ എടുത്തിട്ടുണ്ടെന്നും വിശാൽ പിന്നീട് പൊലീസിനോട് പറഞ്ഞു.
ഭോപ്പാലില്‍ 1.4 കോടി രൂപയുടെ കടം ഒഴിവാക്കാൻ സ്വന്തം മരണം വ്യാജമായി സൃഷ്ടിച്ച ബിജെപി നേതാവിന്റെ മകൻ അറസ്റ്റിൽ !!
Advertisement

Advertisement

Advertisement

