മൂകാംബിക ക്ഷേത്രത്തിലെ അർച്ചകൻ കെ എൻ സുബ്രഹ്മണ്യ അഡിഗയാണ് സമൂഹമാധ്യമത്തിലൂടെ ഇക്കാര്യം പങ്കുവച്ചത്. ഇളയരാജ ക്ഷേത്ര സന്ദർശനം നടത്തിയതിന്റെയും കിരീടങ്ങളും വാളും സമർപ്പിച്ചതിന്റെയും ചിത്രങ്ങളും അഡിഗ പങ്കുവച്ചിട്ടുണ്ട്.
ദക്ഷിണേന്ത്യയിലെ പ്രമുഖ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ മൂകാംബിക ക്ഷേത്രത്തിൽ എല്ലാ വിഭാഗം ജനങ്ങളും എത്തുന്നു. 31 വർഷത്തോളം മൂകാംബിക ദേവിയുടെ പ്രധാന അർച്ചകരിൽ ഒരാളായിരുന്ന കെ.എൻ നരസിംഹ അഡിഗയുടെ പിൻഗാമിയായി ഇപ്പോൾ അദ്ദേഹത്തിന്റെ മകൻ കെ.എൻ സുബ്രഹ്മണ്യ അഡിഗയാണ് ക്ഷേത്രത്തിലെ പൂജകൾ നടത്തുന്നത്. 17 തലമുറകളായി ഈ കുടുംബമാണ് ക്ഷേത്രത്തിലെ പൂജകൾക്ക് നേതൃത്വം നൽകുന്നത്.
കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിൽ 8 കോടിയോളം രൂപ വിലമതിക്കുന്ന വജ്ര കിരീടങ്ങളും സ്വർണവാളും സമർപ്പിച്ച് സംഗീത സംവിധായകൻ ഇളയരാജ !!
Advertisement

Advertisement

Advertisement

