ക്ഷീണമാണ് പ്രധാനപ്പെട്ട ലക്ഷണങ്ങളിലൊന്ന്. ക്ഷീണം അനുഭവപ്പെടുന്നത് സാധാരണമായ കാര്യമാണ്. എന്നാല്‍ പതിവായുണ്ടാകുന്ന ക്ഷീണവും ഹൃദയാഘാതവുമായി ബന്ധപ്പെട്ട ക്ഷീണവും തമ്മില്‍ വ്യത്യാസമുണ്ട്. നല്ല രീതിയിൽ വിശ്രമിച്ചതിന് ശേഷവും ക്ഷീണം തുടരുകയോ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടാവുകയോ ചെയ്താല്‍ അത് ശരീരത്തിലെ പേശികളിലേക്കും കലകളിലേക്കും രക്തയോട്ടം കുറയുന്നതിന്റെ സൂചനയായിരിക്കാം.
ദഹനക്കേടാണ് മറ്റൊരു ലക്ഷണം. 30 വയസിന് മേലുള്ള പലര്‍ക്കും ദഹനക്കേട്, ഓക്കാനം, അല്ലെങ്കില്‍ വയറിലെ മുകള്‍ വശത്ത് മര്‍ദ്ദം ഈയിടെയായി അനുഭവപ്പെടാറുണ്ടെന്നാണ് റിപോർട്ടുകൾ.
ഹൃദയ സംബന്ധമായ ബുദ്ധിമുട്ടുകള്‍ ആരംഭിക്കുന്നത് ഇത്തരം ആരോഗ്യ പ്രശ്നങ്ങളിലൂടെയാണെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.
അസാധാരണമായ വിയര്‍പ്പും ഹൃദയാഘാത സാധ്യത ഉണ്ടാക്കിയേക്കാം. വെറുതെ ഇരിക്കുന്ന സമയത്തോ രാത്രിയില്‍ ഉറക്കത്തിനിടയിലോ അമിതമായി വിയര്‍ക്കുന്നത് നിങ്ങളുടെ ഹൃദയം സമ്മര്‍ദ്ദത്തിലാണെന്ന് സൂചിപ്പിക്കുന്ന ലക്ഷണമാണ്. നിരന്തരമായി ഇങ്ങനെ ഉണ്ടെങ്കിൽ അവഗണിക്കരുത്.
ശ്വാസതടസമാണ് മറ്റൊരു ലക്ഷണം. ഹൃദയാഘാതത്തിന്റെ ലക്ഷണമായി ചെറുപ്പക്കാരില്‍ നേരിയ വ്യായാമത്തിന് ശേഷമോ ചെറിയ നടത്തത്തിനോ ശേഷം പോലും നല്ലരീതിയില്‍ ശ്വാസതടസം ഉണ്ടാകാറുണ്ട്.
25 നും 40 ഇടയിലുള്ള ധാരാളം പേരാണ് ഹൃദയാഘാതവും ഹൃദയസംബന്ധമായ പ്രശ്‌നങ്ങളും മൂലം മരണത്തിന് കീഴടങ്ങുന്നത് !! എന്തൊക്കെയാണ് ഹൃദയാഘാതത്തിനുള്ള ലക്ഷണങ്ങൾ എന്നും ഈ ലക്ഷണങ്ങള്‍ എന്തുകൊണ്ടാണ് ശ്രദ്ധിക്കപ്പെടാതെ പോകുന്നത് എന്നും നോക്കാം ...
Advertisement

Advertisement

Advertisement

