breaking news New

കേരള ഗ്രാമീൺ ബാങ്കിൽ ഒഴിവ് : വിവിധ തസ്തികകളിലായി 625 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്

ഇൻസ്റ്റിറ്റൂട്ട് ഓഫ് ബാങ്കിങ് പേഴ്സണൽ സെലക്‌ഷൻ (ഐബിപിഎസ്) മുഖേന അഖിലേന്ത്യാ തലത്തിലാണ് റിക്രൂട്ട്മെന്റ് നടക്കുക.

635 ബ്രാഞ്ചുകളിലായാണ് ഒഴിവുകൾ റിപ്പോർട് ചെയ്തിരിക്കുന്നത്. ഓഫീസർ സ്കെയിൽ ഒന്ന് തസ്തികയിലേക്ക് 250 ഒഴിവുകളും സ്കെയിൽ രണ്ട് തസ്തികയിലേക്ക് 25- ഒഴിവുകളും ഓഫീസ് അസിസ്റ്റന്റ് (ക്ലറിക്കൽ) തസ്തികയിലേക്ക് 350- ഒഴിവുകളുമാണ് നിലവിൽ ഉള്ളത്.

ഓഫീസർ സ്കെയിൽ ഒന്ന് തസ്തികയിലേക്കും ഓഫീസ് അസിസ്റ്റന്റ് (ക്ളർക്ക്) തസ്തികയിലേക്കും അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദമാണ് മിനിമം യോഗ്യതയായി പറയുന്നത്. ഓഫീസർ സ്‌കെയിൽ രണ്ട് തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് കുറഞ്ഞത് 50 ശതമാനം മാർക്കോടുകൂടിയ ബിരുദവും, ബാങ്കിലോ അംഗീകൃത നോൺ ബാങ്കിങ് ഫിനാൻഷ്യൽ സ്ഥാപനത്തിലോ കുറഞ്ഞത് രണ്ടുവർഷം വരെയുള്ള പ്രവർത്തി പരിചയം നിർബന്ധമാണ്‌.

ഐബിപിഎസിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.ibps.in വഴി സെപ്തംബർ 21 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. എല്ലാ തസ്തികകളിലേക്കും എസ്‌സി, എസ്ടി, പിഡബ്ല്യുബിഡി ഉദ്യോഗാർത്ഥികൾക്ക് 175 രൂപയാണ് ഫീസ്. മറ്റ് വിഭാഗങ്ങൾക്ക് 850 രൂപ കൊടുക്കണം.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5