വിമാനത്താവളത്തിൽ വെച്ച് മൊബൈൽഫോൺ നഷ്ടപ്പെട്ട തമിഴ് യൂട്യൂബർക്ക് വിമാനമാർഗം ഫോണ്‍ അയച്ചുകൊടുത്ത് ദുബായ് പൊലീസ്.
യൂട്യൂബര്‍ മദൻ ഗൗരിയാണ് തൻ്റെ യൂട്യൂബിലൂടെ ഇക്കാര്യം പങ്കുവെച്ചത്. വിമാന മാര്‍ഗം ഫോൺ ചെന്നൈയിലേക്ക് ദുബായ് പൊലീസ് അയച്ചു നല്‍കുകയായിരുന്നു. ദുബായിൽ നിന്ന് ചെന്നൈയിലേക്ക് എമിറ്റേറ്റ്സ് വിമാനത്തിൽ യാത്ര ചെയ്യവേയാണ് തൻ്റെ ഫോണ്‍ നഷ്ടപ്പെടുന്നത്.
പുറപ്പെടുന്നതിന് മുൻപ് തൻ്റെ ഐഫോണ്‍ വിമാനത്താവളത്തില്‍ എവിടെയോ നഷ്ടപ്പെട്ടുവെന്നും എയര്‍ഹോസ്റ്റിനെ വിവരമറിയിച്ചപ്പോള്‍ ഇന്ത്യയിലെത്തിയ ശേഷം തങ്ങള്‍ക്ക് ഒരു മെയിലയക്കാൻ ആവശ്യപ്പെട്ടെന്നും മദൻ വീഡിയോയില്‍ പറഞ്ഞു.
വിമാനത്താവളത്തില്‍ നഷ്ടപ്പെട്ട ഫോണിന് മെയില്‍ അയച്ചിട്ട് എന്ത് കാര്യമെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ മെയില്‍ അയയ്ക്കുകയും പിന്നീട് ഫോണിൻ്റെ വിശദാംശങ്ങള്‍ അയച്ചുകൊടുക്കാനുള്ള മറുപടി വന്നു.
മൊബൈൽ ഫോണിന്‍റെ കവറിലുള്ള സ്റ്റിക്കറിന്റെയും മറ്റ് കാര്യങ്ങളെല്ലാം തന്നെ അയച്ചു കൊടുത്തു. ഉടൻ തന്നെ മറുപടി വന്നു. ഫോണ്‍ തങ്ങളുടെ പക്കലുണ്ടെന്നും തൊട്ടടുത്ത ദിവസം തന്നെ എമിറേറ്റ്സ് വിമാനത്തിൽ മൊബൈൽ ഫോൺ ചെന്നൈയിലെത്തി. ഉടമക്ക് കൈമാറി. സൗജന്യമായിരുന്നു ദുബായ് പൊലീസിന്‍റെ ഈ സേവനമെന്ന് മദൻ ഗൗരി പറഞ്ഞു.
വിമാനത്താവളത്തിൽ വെച്ച് മൊബൈൽ ഫോൺ നഷ്ടപ്പെട്ട തമിഴ് യൂട്യൂബർക്ക് വിമാനമാർഗം ഫോണ്‍ അയച്ചു കൊടുത്ത് ദുബായ് പൊലീസ് !!
Advertisement

Advertisement

Advertisement

