breaking news New

പൂർണ ചന്ദ്രഗ്രഹണം കാണാനൊരുങ്ങി ലോകം : ഏഷ്യയിലെയും യൂറോപ്പിലെയുമടക്കം ദശലക്ഷക്കണക്കിന് ആളുകൾക്ക് ബ്ലഡ് മൂൺ എന്നറിയപ്പെടുന്ന ഈ പൂർണ്ണ ചന്ദ്രഗ്രഹണത്തിന് സാക്ഷ്യം വഹിക്കാനാകുമെന്നാണ് പ്രതീക്ഷ...

കേരളത്തിൽ തെളിഞ്ഞ കാലാവസ്ഥയാണെങ്കിൽ ഗ്രഹണം പൂർണമായി ആസ്വദിക്കാം. ഇന്ത്യൻ സമയം ഇന്ന് (സെപ്റ്റംബർ 07) രാത്രി 8.58 ന് ഭൂമിയുടെ നിഴൽ ചന്ദ്രനുമേൽ വീണ് തുടങ്ങും.

അഞ്ച് മണിക്കൂറും ഇരുപത്തിയേഴ് മിനുട്ടും നീണ്ട് നിൽക്കുന്നതാണ് ഗ്രഹണ പ്രക്രിയ. ചന്ദ്ര ബിംബം പൂർണമായും ഭൂമിയുടെ നിഴലിലാകുന്ന സമ്പൂർണ ഗ്രഹണം ഒരു മണിക്കൂറും ഇരുപത്തിരണ്ട് മിനുട്ടും നീണ്ട് നിൽക്കും. പുലർച്ചെ 2.41 മണിയോടെ ചന്ദ്രഗ്രഹണം അതിന്റെ പരമാവധി ഘട്ടം കൈവരിക്കും.

ലോകജനസംഖ്യയുടെ 77 ശതമാനം ആളുകൾക്കും ഗ്രഹണത്തിന്റെ മുഴുവൻ ഘട്ടവും കാണാൻ കഴിയുമെന്നാണ് റിപ്പോർട്ട്. ലണ്ടനിൽ (BST), വൈകുന്നേരം 7:30 നും 7:52 നും ഇടയിൽ ഗ്രഹണത്തോടെ ചന്ദ്രൻ ഉദിക്കുമെന്നാണ് വിവരം. പാരീസിലും (CEST) കേപ് ടൗണിലും (SAST)7:30 മുതൽ 8:52 വരെ നീണ്ടുനിൽക്കും. ഇസ്താംബുൾ, കെയ്‌റോ, നെയ്‌റോബി (EEST/EAT) എന്നിവിടങ്ങളിൽ രാത്രി 8:30 മുതൽ 9:52 വരെയും ടെഹ്‌റാൻ (IRST) 9:00 മുതൽ 10:22 വരെയും ഇത് ദൃശ്യമാകും.

ഏഷ്യയിൽ നിന്നും ഓസ്‌ട്രേലിയയിൽ നിന്നും കാണുന്നവർക്കായിരിക്കും ചന്ദ്രഗ്രഹണത്തിന്റെ ഏറ്റവും മികച്ച അനുഭവം ലഭിക്കുകയെന്നാണ് വിവരം. നഗ്‌ന നേത്രങ്ങൾകൊണ്ട് ചന്ദ്രഗ്രണം കാണാവുന്നതാണ്. ഇത് കഴിഞ്ഞാലൊരു പൂർണ ചന്ദ്രഗ്രഹണം ഇന്ത്യയിൽ നിന്ന് കാണണമെങ്കിൽ 2028 ഡിസംബർ 31വരെ കാത്തിരിക്കണം. 


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5