ലിവർപൂളിലെ ഏൻട്രി യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ നഴ്സായ മോളിക്കുട്ടി ഉമ്മൻ (64) ആണ് മരിച്ചത്.പെട്ടെന്നുണ്ടായ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഓഗസ്റ്റ് 29ന് വൈകിട്ട് 6ന് ലിവർപൂൾ എൻഎച്ച്എസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12.15ന് മരിച്ചു
കോട്ടയം നെടുംകുന്നം പുന്നവേലി സ്വദേശിനിയും പുതുപ്പള്ളി പയ്യപ്പാടി പാലയ്ക്കൽ കുടുംബാംഗവുമാണ്. ഇവർ 2002 ലാണ് യുകെയിൽ എത്തുന്നത്. പുന്നവേലിൽ പി.കെ. ഉമ്മനാണ് ഭർത്താവ്. മക്കൾ: മെജോ ഉമ്മൻ, ഫിൽജോ ഉമ്മൻ. മരുമകൾ: ഡാലിയ ഉമ്മൻ.
സംസ്കാരം പിന്നീട് യുകെയിൽ നടത്തുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. പുന്നവേലി സെന്റ് തോമസ് മാർത്തോമ്മാ പള്ളി ഇടവകാംഗമാണ്.
യുകെയിൽ കോട്ടയം സ്വദേശിയായ മലയാളി നഴ്സ് അന്തരിച്ചു
Advertisement

Advertisement

Advertisement

