breaking news New

സിനിമയിൽ അവസരം തേടുന്ന യുവതികളെ പെൺവാണിഭ സംഘത്തിൽ എത്തിച്ച കേസിൽ നടി അനുഷ്‌ക മോണി മോഹൻ ദാസ് അറസ്റ്റിൽ

സെക്സ് റാക്കറ്റിന്റെ വലയിൽ അകപ്പെട്ട രണ്ട് സിനിമാ നടിമാരെയും പൊലീസ് രക്ഷപ്പെടുത്തി. ടിവി സീരിയലുകളിലും ബംഗ്ലാ സിനിമയിലും സജീവമായ രണ്ട് സ്ത്രീകളെയാണ് പൊലീസ് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തിയത്.

മനുഷ്യക്കടത്ത് തടയുന്നതിനുള്ള ഭാരതീയ ന്യായ സംഹിതയിലെ 143(3) വകുപ്പും, ഇമ്മോറൽ ട്രാഫിക് (പ്രിവൻഷൻ) ആക്റ്റും (PITA) ചുമത്തി ദാസിനെതിരെ കേസെടുത്തിട്ടുണ്ട്. രഹസ്യവിവരത്തെ തുടർന്ന് ആണ് പൊലീസ് നടപടി. ഇടപാടുകാരെന്ന വ്യാജേന പൊലീസ് അനുഷ്കയെ സമീപിക്കുകയായിരുന്നു. സംഭവത്തിൽ അനുഷ്കയ്ക്കെതിരെ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു.

രക്ഷപ്പെടുത്തിയ സ്ത്രീകളെ ഷെൽട്ടർ ഹോമിലേക്ക് മാറ്റിയതായി വസായ്-വിരാർ പോലീസിലെ മിര-ഭായന്ദറിലെ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ മദൻ ബല്ലാൽ പറഞ്ഞു.

സെക്സ് റാക്കറ്റിന് പിന്നിൽ പ്രവർത്തിച്ചവർക്കായി അന്വേഷണം ആരംഭിച്ചതായും മുഴുവൻ കുറ്റവാളികളെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5