breaking news New

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസിന്റെ (എൻ‌.ഐ‌.എഫ്‌.എൽ) തിരുവനന്തപുരം സെന്ററില്‍ സെപ്റ്റംബറില്‍ ആരംഭിക്കുന്ന ഐഇഎൽടിഎസ്, ഒഇടി ഓഫ്‌ലൈൻ ബാച്ചിലേയ്‌ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

ഓഫ്‌ലൈൻ കോഴ്സുകളില്‍ ബി.പി.എല്‍/എസ്.സി/എസ്.ടി വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ക്ക് ഫീസ് സൗജന്യമാണ്. മറ്റുളളവര്‍ക്ക് ജി.എസ്.ടി ഉള്‍പ്പെടെ 4425 രൂപയാണ് ഫീസ് (ലിസണിംഗ്, റീഡിംഗ്, സ്പീക്കിംഗ്, റൈറ്റിംഗ് എന്നീ നാലു മോഡ്യൂളുകള്‍).

താല്പര്യമുളളവര്‍ക്ക് www.nifl.norkaroots.org എന്ന വെബ്സൈറ്റ് സന്ദർശിച്ച് സെപ്റ്റംബര്‍ 11 നകം അപേക്ഷ നല്‍കാവുന്നതാണ്. ഫീസ് സംബന്ധിക്കുന്ന വിവരങ്ങൾക്കും അഡമിഷനും +91-7907323505 (തിരുവനന്തപുരം) മൊബൈല്‍ നമ്പറിലോ നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വീസ്) ബന്ധപ്പെടാവുന്നതാണ്. OET ബാച്ച് സെപ്റ്റംബര്‍ 22 നും IELTS ബാച്ച് സെപ്റ്റംബര്‍ 29 നും ആരംഭിക്കും. എട്ടാഴ്ചയാണ് കോഴ്സിന്റെ കാലാവധി.

വിദേശങ്ങളില്‍ തൊഴില്‍ തേടുന്ന കേരളത്തില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് വിദേശ ഭാഷാപ്രാവീണ്യവും, തൊഴില്‍ നൈപുണ്യവും മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്ന നോര്‍ക്ക റൂട്ട്‌സിന്റെ സംരംഭമാണ് എന്‍.ഐ.എഫ്.എല്‍. തിരുവനന്തപുരം, കോഴിക്കോട് സെന്ററുകള്‍ക്കു പുറമേ സാറ്റലൈറ്റ് സെന്ററുകളും പ്രവര്‍ത്തിച്ചു വരുന്നു.

വിദേശഭാഷാപഠനത്തിനൊപ്പം മൈഗ്രേഷന്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ എന്ന നിലയിലാണ് എന്‍.ഐ.എഫ്.എല്‍ വിഭാവനം ചെയ്തിരിക്കുന്നത്. ഐഇഎൽടിഎസ്, ഒഇടി കോഴ്സുകള്‍ക്കു പുറമേ ജര്‍മ്മന്‍ ഭാഷയില്‍ എ1 മുതല്‍ ബി2 വരെയുളള പരിശീലനവും എന്‍. ഐ. എഫ്. എല്ലില്‍ ലഭ്യമാണ്. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്ന ആരോഗ്യമേഖലയിലെ പ്രൊഫഷണലുകള്‍ക്ക് നോര്‍ക്കറൂട്ട്സ് വഴി വിദേശത്ത് ജോലി കണ്ടെത്തുന്നതിനും അവസരമുണ്ടാകും.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5