ക്രോക്‌സ് ചെരിപ്പിനുള്ളില്‍ കയറിയ പാമ്പിന്റെ കടിയേറ്റാണ് ബന്നെര്‍ഖട്ട രംഗനാഥ സ്വദേശി മഞ്ജു പ്രകാശ് മരിച്ചത്.
ഇന്നലെ വൈകീട്ട് പ്രകാശ് വീടിന് സമീപത്തെ കരിമ്പുകട സന്ദര്‍ശിച്ചാണ് വീട്ടിലെത്തിയത്. തുടര്‍ന്ന് ധരിച്ചിരുന്ന ക്രോക്‌സ് ചെരുപ്പ് വീടിന് പുറത്തഴിച്ചുവെച്ച ശേഷം വീടിനകത്ത് വിശ്രമിക്കാനായി പോയി. കുറച്ചു സമയത്തിന് ശേഷം വീട്ടുകാരാണ് ചെരുപ്പിന് ഉള്ളിലായി പാമ്പ് ചത്ത് കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് മുറിയിലെത്തി പ്രകാശിനെ അന്വേഷിച്ചപ്പോള്‍ വായില്‍ നിന്നും നുരയും പതയും വന്ന യുവാവ് അവശനിലയില്‍ മുറിയില്‍ കിടക്കുന്നതാണ് കണ്ടത്. കാലില്‍ മുറിവും ഉണ്ടായിരുന്നു. പെട്ടെന്ന് തന്നെ വീട്ടുകാര്‍ സമീപത്തെ ആശുപത്രിയില്‍ യുവാവിനെ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
2016ല്‍ പ്രകാശിന് ഒരു വാഹനാപകടത്തില്‍ കാലിന് ശസ്ത്രക്രിയ നടത്തിയതായും ഇതേ തുടര്‍ന്ന് യുവാവിന് ആ കാലില്‍ സംവേദനക്ഷമത ഇല്ലായിരുന്നെന്നും വീട്ടുകാര്‍ പറഞ്ഞു. ഇതിനാലാണ് പാമ്പുകടിയേറ്റിട്ടും പ്രകാശ് അറിയാതിരുന്നതെന്നും വീട്ടുകാര്‍ വ്യക്തമാക്കി.
ക്രോക്‌സിനുള്ളില്‍ വിഷപ്പാമ്പ് !! ബംഗളൂരുവിൽ പാമ്പു കടിയേറ്റ് സോഫ്റ്റ് വെയര്‍ എഞ്ചിനിയര്‍ക്ക് ദാരുണാന്ത്യം !!
Advertisement

Advertisement

Advertisement

