ഇന്ന് പവന് 280 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില വീണ്ടും 75000 കടന്നത്. ഇന്ന് 75,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 35 രൂപയാണ് വര്‍ധിച്ചത്. 9390 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
എട്ടാം തീയതി റെക്കോര്‍ഡ് ഇട്ട സ്വര്‍ണവില പിന്നീടുള്ള ദിവസങ്ങളില്‍ കുറയുന്ന കാഴ്ചയാണ് ദൃശ്യമായത്. 75,760 രൂപയാണ് റെക്കോര്‍ഡ് ഉയരം. 12 ദിവസത്തിനിടെ 2300 രൂപ കുറഞ്ഞ ശേഷമാണ് വില ഉയരാന്‍ തുടങ്ങിയത്. ഏഴുദിവസത്തിനിടെ 1700 രൂപയാണ് വര്‍ധിച്ചത്.
ഈ മാസാദ്യം 73,200 രൂപയായിരുന്നു സ്വര്‍ണവില. ഒരാഴ്ചയ്ക്കിടെ 2500 രൂപയിലധികം വര്‍ധിച്ച ശേഷമാണ് 9-ാം തീയതി മുതല്‍ കുറയാന്‍ തുടങ്ങിയത്. ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് അമേരിക്ക തീരുവ വര്‍ധിപ്പിച്ചത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. കൂടാതെ സുരക്ഷിത നിക്ഷേപം എന്ന നിലയിലും സ്വര്‍ണത്തെ ആളുകള്‍ ആശ്രയിക്കുന്നുണ്ട്.
ജനുവരി 22നാണ് സ്വര്‍ണവില ആദ്യമായി 60,000 കടന്നത്. തുടര്‍ന്ന് ഫെബ്രുവരി 11ന് പവന്‍ വില 64,000 കടന്നിരുന്നു. മാര്‍ച്ച് 14ന് 65,000 കടന്ന വില ഏപ്രില്‍ 12നാണ് ആദ്യമായി 70,000 കടന്നത്. തുടര്‍ന്ന് ഏപ്രില്‍ 17ന് പവന്‍ വില 71,000ഉം ഏപ്രില്‍ 22ന് വില 74,000 കടന്നു.
സംസ്ഥാനത്ത് 20 ദിവസത്തിന് ശേഷം സ്വര്‍ണവില വീണ്ടും 75,000 കടന്നു !!
Advertisement

Advertisement

Advertisement

