പിടികൂടുമ്പോൾ തന്നെ അയാൾ ഭാര്യയുടെ തലയും കൈകളും കാലുകളും നദിയിലേക്ക് വലിച്ചെറിഞ്ഞിരുന്നു. സ്ത്രീയുടെ ഉടൽ അയാളുടെ വീട്ടിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. 21 വയസ്സുള്ള യുവതി അഞ്ച് മാസം ഗർഭിണിയുമായിരുന്നു.
ഹൈദരാബാദിലെ മെഡിപ്പള്ളിയുടെ പ്രാന്തപ്രദേശമായ ബാലാജി ഹിൽസിലാണ് നടുക്കുന്ന കൊലപാതകം നടന്നത്. വികാരാബാദ് ജില്ലയിലെ കാമറെഡ്ഡിഗുഡയിൽ നിന്നുള്ള സ്വാതിയും മഹേന്ദറും പ്രണയത്തിലായ ശേഷമാണ് വിവാഹിതരായത്. തുടർന്ന് ബാലാജി ഹിൽസിലേക്ക് താമസം മാറിയിരുന്നു. ശനിയാഴ്ച വൈകുന്നേരം 4.30 ഓടെ ഒരു റൈഡ് ഹെയ്‌ലിംഗ് കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്യുന്ന മഹേന്ദർ , സ്വാതിയെ കൊലപ്പെടുത്തി.
പിന്നീട് അയാൾ സഹോദരിയെ വിളിച്ച് ഭാര്യയെ കാണാതായതായി പറഞ്ഞു. സഹോദരി സംശയം തോന്നി ഒരു ബന്ധുവിനെ അറിയിച്ചു. അയാൾ പ്രതിയെ ഒരു പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അവിടെ വെച്ച് ഭാര്യയെ കാണാനില്ലെന്ന് അയാൾ വീണ്ടും പറയാൻ ശ്രമിച്ചു, പക്ഷേ ചോദ്യം ചെയ്യലിൽ താൻ ഭാര്യയെ കൊന്നതായി അയാൾ സമ്മതിച്ചുവെന്ന് ഡിസിപി പി വി പത്മജ പറഞ്ഞു.
അതേ സമയം മഹേന്ദറിനെ ഇപ്പോൾ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പോലീസ് ചോദ്യം ചെയ്തുവരികയാണ്. യുവതിയുടെ തല, കൈകൾ, കാലുകൾ എന്നിവ പ്രതി ഇതിനകം മൂസി നദിയിലേക്ക് ഇയാൾ വലിച്ചെറിഞ്ഞതായി പോലീസ് പറഞ്ഞു. പക്ഷേ മുങ്ങൽ വിദഗ്‌ദ്ധർക്ക് ശരീരഭാഗങ്ങൾ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സ്ത്രീയുടെ ഉടൽ വീട്ടിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്.
ബിഎൻഎസ് വകുപ്പുകൾ പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്തിനാണ് ഇയാൾ ഇത്രയും ക്രൂരമായ കൊലപാതകം നടത്തിയതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
തെലങ്കാനയിൽ ഗർഭിണിയായ ഭാര്യയെ വെട്ടി മുറിച്ച് ശരീരഭാഗങ്ങൾ ഉപേക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവ് പിടിയിൽ !!
Advertisement

Advertisement

Advertisement

