മരിച്ചവരുടെ എണ്ണം 400 കടന്നു. തുടർച്ചയായുണ്ടായ കനത്ത മഴയിൽ പാകിസ്ഥാനിലും പാക് അധീന കശ്മീരിലും വൻ ദുരന്തമാണ് സൃഷ്ടിച്ചിരിക്കുന്നത്. മരണസംഖ്യ ഇനിയും ഉയരും എന്നാണ് അധികൃതർ വ്യക്തമാക്കുന്നത് .
മൺസൂൺ മഴ ശക്തമായതിന് പിന്നാലെയുണ്ടായ മിന്നൽ പ്രളയത്തിലാണ് പാകിസ്ഥാന്റെ വടക്ക് പടിഞ്ഞാറൻ ഖൈബർ പഖ്തുൻഖ്വയിലെ മലയോര മേഖലയിലാണ് നൂറുകണക്കിന് ജീവൻ നഷ്ടമായത്. ഗ്രാമവും വീടും റോഡും ഒന്നാകെ ഒഴുകിപ്പോയി. 74 ലേറെ വീടുകളാണ് പ്രളയത്തിൽ തകർന്നത്. പ്രളയം ബാധിച്ച 9 ജില്ലകളിലായി 2000 രക്ഷാപ്രവർത്തകരെ നിയോഗിച്ചിട്ടുണ്ട്. പാകിസ്ഥാനിൽ 2022 ൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ 1700 ഓളം പേർ കൊല്ലപ്പെട്ടിരുന്നു.
രക്ഷാപ്രവർത്തനത്തിനിടെ ഹെലികോപ്ടർ തകർന്ന് അഞ്ച് ക്രൂ അംഗങ്ങളും കൊല്ലപ്പെട്ടിരുന്നു. 120 ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. വൻ നാശനഷ്ടമാണ് ഉണ്ടായതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പ്രളയത്തിൽ പാക് അധീന കശ്മീരിൽ 9 പേരാണ് കൊല്ലപ്പെട്ടതെന്നാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്. ഗിൽഗിറ്റ്-ബാൾട്ടിസ്ഥാൻ മേഖലയിൽ 9 പേർ മരിച്ചതായാണ് വിവരം. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. എന്നാൽ മലവെള്ളപ്പാച്ചിൽ റോഡുകളടക്കം ഒഴുകിപ്പോയതോടെ ഒറ്റപ്പെട്ട് പോയ പ്രദേശത്ത് രക്ഷാപ്രവർത്തനം ദുഷ്കരമാണെന്നാണ് റിപ്പോർട്ടുകൾ. ‘അന്ത്യദിനം’ എന്നാണ് പ്രദേശത്തെത്തിയ രക്ഷാപ്രവർത്തകർ പ്രതികരിച്ചത്.
മിന്നൽ പ്രളയത്തിൽ ദുരന്തമുഖമായി പാകിസ്ഥാൻ
Advertisement

Advertisement

Advertisement

