ചിന്തിച്ച് കാടുകയറി ഇല്ലാത്ത ടെൻഷനും പ്രശ്നങ്ങളും ഉണ്ടാക്കുന്ന ഒരാളാണെങ്കിൽ ഇക്കാര്യം നിങ്ങൾ അറിഞ്ഞിരിക്കുക. മൂന്ന് സ്റ്റെപുകളിൽ നിങ്ങളുടെ ചിന്തയെ പിടിച്ചു നിർത്തുകയാണെങ്കിൽ നിങ്ങൾക്ക് ഇതിനെ മറികടക്കാം.
ചെറിയ ഒരു കാര്യം സംഭവിച്ചാൽ അത് എന്തുകൊണ്ടായിരിക്കും എന്ന് വെറുതെ ഭാവനയിൽ ചിന്തിച്ച് കൂട്ടുന്നത് ആദ്യം നിർത്തുക. അത് അവസാനിപ്പിച്ച് എന്താണ് സംഭവിച്ചത് എന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. അത് എന്ത് കൊണ്ടായിരിക്കും എന്ന് ഭാവനയിൽ ചിന്തിക്കാതിരിക്കുക.
ഓവർ തിങ്കിങ് ഉണ്ടാകുന്നതിന്റെ മറ്റൊരു പ്രശ്നം തീരുമാനം എടുത്തിട്ട് അതിനെ പറ്റി വേവലാതിപെടുന്നതാണ്. ഞാൻ എടുത്ത തീരുമാനം ശരിയാണോ, തെറ്റാണോ എന്നിങ്ങനെയുള്ള ആലോചനകൾ ഒഴിവാക്കുക. തീരുമാനം എടുക്കുക, പിന്നീട് വിട്ടു നിൽക്കുക.
ഭൂതകാലം, അല്ലെങ്കിൽ ഭാവി കാലം ഇതിനെ പറ്റിയാണ് എപ്പോഴും അമിത ചിന്ത ഉണ്ടാകുക. അതിനാൽ തന്നെ മൈക്രോ ആക്ഷൻസ് ഉപയോഗിച്ച് അത്തരത്തിലുള്ള ചിന്തകൾ ഒഴിവാക്കാം. കൈകളിലേക്ക് തണുത്ത വെള്ളം 10 സെക്കന്റ് ഒഴിക്കുക, ചുറ്റുമുള്ള കാര്യങ്ങൾ ശ്രദ്ധിക്കുക, ശ്വസന വ്യായാമങ്ങൾ എന്നിവയാണ് മൈക്രോ ആക്ഷൻസ്.
വളരെ പോസിറ്റീവ് ആയി മനസ്സിൽ സംസാരിക്കാൻ ശ്രമിക്കണം:
“ഞാൻ എന്നെ വിശ്വസിക്കുന്നു”
“പ്രശ്നങ്ങളെ നേരിടാൻ എനിക്കു കഴിയും”
“എന്റെ മനസ്സിന്റെ സമാധാനമാണ് എനിക്ക് ഏറ്റവും പ്രധാനം”
“അമിതമായി ചിന്തിച്ചു വിഷമിക്കാൻ ഞാൻ തയ്യാറല്ല”
ഓവർ തിങ്കിങ് പലരുടെയും വലിയ ഒരു പ്രശ്നമാണ് : പലരുടെയും സമാധാനം ഇല്ലാതാക്കുന്നത് അവരുടെ ശീലത്തിലുള്ള അമിത ചിന്തയാണ് : ഓവര്‍ തിങ്കിങ് മറികടക്കാന്‍ ത്രീ സ്റ്റെപ്പ് ടെക്നിക് ...
Advertisement

Advertisement

Advertisement

