ആഡംബര വിഭാഗത്തിൽ സ്ഥാനം പിടിച്ചിരിക്കുന്ന ഇന്ത്യൻ നാച്ചുറൽ വോഡ്ക, ഇന്ത്യൻ സാഫ്രോൺ വോഡ്ക എന്നീ രണ്ട് വകഭേദങ്ങൾ പുതിയ ഓഫറിൽ ഉൾപ്പെടുന്നു. ഉൽപ്പന്നത്തിന് പിന്നിലെ പ്രചോദനമായി കമ്പനി പറയുന്നത് കശ്മീരിന്റെ സാംസ്കാരികവും പ്രകൃതിദത്തവുമായ പൈതൃകത്തെ ഉയർത്തിക്കാട്ടുക എന്നതാണ്. ആദ്യം ഉത്തർപ്രദേശിലാണ് ഇത് പുറത്തിറക്കുന്നത്. ശേഷം, ഗോവ, മഹാരാഷ്ട്ര എന്നിവിടങ്ങളിലും രാജ്യത്തെ മറ്റ് പ്രധാന സ്ഥലങ്ങളിലും ലഭ്യമാകും.
മഞ്ഞിന്റെ തണുപ്പും പാമ്പോർ കുങ്കുമപ്പൂവിന്റെ നല്ല മണവും, ദാൽ തടാകത്തിന്റെ ശാന്തതയുമെല്ലാം ഒത്തുചേർന്ന ഒരനുഭവമാണ് ഈ വോഡ്ക. ഇന്ത്യയിലെ വളർന്നുവരുന്ന പ്രീമിയം സ്പിരിറ്റ് വിഭാഗത്തിൽ സാന്നിധ്യം ശക്തിപ്പെടുത്താനുള്ള റാഡിക്കോയുടെ വിശാലമായ തന്ത്രത്തിന്റെ ഭാഗമാണിത്.
ഈ വോഡ്കയുടെ പ്രധാന ചേരുവ പാമ്പോർ കുങ്കുമപ്പൂവാണ്. വളരെ അപൂർവമായ ഇത് നൂറ്റാണ്ടുകളായി രാജകുടുംബങ്ങൾക്കായി മാറ്റിവച്ചിരുന്ന അപൂര്‍വ ചേരുവയാണ്. ഹിമാലയൻ പർവതങ്ങളിലെ ശുദ്ധമായ ഉറവവെള്ളവും നല്ലയിനം ധാന്യങ്ങളും ഇതിൽ ചേർക്കുന്നു.
ഇനി ഇവ ഇറക്കുന്നത് പോലും കശ്മീരിന്റെ ഭംഗിയോട് കൂടിയാണ്. കശ്മീരിലെ ആകാശത്തിന്റെറെ നിറങ്ങളും മഞ്ഞുപൊതിഞ്ഞ മലകളും കുങ്കുമപ്പൂവുമെല്ലാം കുപ്പിയിൽ കാണാൻ സാധിക്കും. കശ്മീരിലെ പർവത നീരുറവകളെ ഓർമ്മിപ്പിക്കുന്ന തിളക്കമുള്ള ക്രിസ്റ്റൽ ക്ലിയർ കോർക്ക് ഇതിലുണ്ട്. ഉപയോഗം കഴിഞ്ഞാല്‍ ഈ കുപ്പി ഒരു അലങ്കാര വസ്തു പോലെയും സൂക്ഷിക്കാം.
ഉത്തർപ്രദേശിൽ, കുങ്കുമപ്പൂവ് ചേർത്ത വോഡ്കയ്ക്ക് 750 മില്ലി കുപ്പിക്ക് 3,000 രൂപയും പ്രകൃതിദത്ത വേരിയന്റിന് 2,500 രൂപയുമാണ് വില. രണ്ട് വേരിയന്റുകളും 180 മില്ലി പായ്ക്കുകളിൽ ലഭ്യമാണ്, യഥാക്രമം 740 രൂപയും 620 രൂപയും വില.
ഈ വോഡ്ക ആളുകളിലേക്ക് എത്തിക്കാൻ വലിയൊരു പരസ്യപ്രചാരണവും റാഡിക്കോ ഖൈതാൻ നടത്തുന്നുണ്ട്. ഇന്ത്യയുടെ പഴയകാല പാരമ്പര്യം ആഘോഷിച്ചുകൊണ്ട്, പുതിയൊരു ആഡംബര ജീവിതശൈലിക്കാണ് ഇതിലൂടെ തുടക്കമിടുന്നത്.
