breaking news New

ഈ ഓണത്തോടെ കെഎസ്ആർടിസി ബസുകൾ അടിമുടി മാറാൻ ഒരുങ്ങുകയാണ് ; പുതിയതായി എത്തുന്ന ബസുകൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിട്ടുണ്ട്

ഹ്രസ്വദൂര യാത്രയ്ക്കായി അവതരിപ്പിക്കുന്ന ഫാസ്റ്റ് പാസഞ്ചർ ലിങ്ക് ബസുകളാണ് കെഎസ്ആർടിസി പ്രേമികളുടെ മനംകവരുന്നത്.

എസ്എംകെ പ്രകാശ് ബോഡിയിൽ 10.5 മീറ്റർ നീളമുള്ള അശോക് ലേയ്‌ലൻഡ് ലിങ്സ് സ്മാർട്ട് ഷാസിയിലാണ് ഈ ബസുകളുടെ നിർമാണം. ഇതിനോടകം വൈറലായി കഴിഞ്ഞ ഈ ബസുകളുടെ ലിവറിയും ആകർഷകമാണ്. ഇപ്പോൾ കെഎസ്ആർടിസി അവതരിപ്പിക്കുന്ന ഫാസ്റ്റ് പാസഞ്ചർ ലിങ്ക് ബസുകളുടെ പ്രത്യേകതകൾ എന്തൊക്കെയെന്ന് നോക്കാം…

അശോക് ലെയ്ലാൻഡ് ലിങ്സ് സ്മാർട്ട് 5.2 ഷാസിയിൽ എത്തുന്ന ഈ ബസുകൾക്ക് നാല് സിലിണ്ടർ എഞ്ചിനാണ് ഉള്ളത്. 5200 എംഎം വീൽബേസ്, 3839 സിസി എഞ്ചിൻ ഡിസ്പ്ലേസ്മെന്‍റ്, 115 ലിറ്റർ ഫ്യുവൽ ടാങ്ക്, 4300 പേലോഡ് എന്നിവയാണ് മറ്റ് പ്രത്യേകതകൾ. 127 ബിഎച്ച്പി വരെ കരുത്തും, 450 എൻഎം ടോർക്കും പ്രദാനം ചെയ്യുന്നതാണ് പുതിയ ബസിന്‍റെ എഞ്ചിൻ.

കെ ബി ഗണേഷ് കുമാർ ആദ്യമായി ഗതാഗത മന്ത്രി ആയിരിക്കെ പുറത്തു നിന്ന് ബോഡി നിർമിച്ചു പുറത്തിറങ്ങിയ സൂപ്പർ ഫാസ്റ്റ് ബസുകളോട് സാമ്യമുള്ള ലിവറിയാണ് ചെറിയ മാറ്റങ്ങൾ വരുത്തി ഹ്രസ്വദൂര ഫാസ്റ്റ് പാസഞ്ചർ ലിങ്ക് ബസുകൾക്ക് നൽകിയിരിക്കുന്നത്. 2006 കാലത്ത് ഗണേഷ് കുമാർ മന്ത്രിയായിരിക്കെ പുറത്തിറക്കിയ ഹൈടെക്ക് ബസുകളുടെ ലിവറി ഡിസൈൻ ചെയ്തത് പ്രശസ്ത സിനിമാ കലാസംവിധായകൻ സാബു സിറിൽ ആയിരുന്നു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5