തെരുവുനായകളെ ജനവാസ കേന്ദ്രങ്ങളിൽ നിന്ന് ഷെൽട്ടർ ഹോമിലേക്ക് മാറ്റണമെന്ന് സുപ്രീം കോടതി. സ്വമേധയാ സ്വീകരിച്ച ഹർജിയിലാണ് കോടതി നടപടി.
ദില്ലി സർക്കാരിനോടും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടുമാണ് തെരുവ് നായകളെ പിടികൂടാൻ സുപ്രീം കോടതി നിർദേശിച്ചത്. ഇത് തടയാൻ ശ്രമിക്കുന്നവർക്ക് കോടതിയലക്ഷ്യ നടപടി നേരിടേണ്ടിവരുമെന്നും ജസ്റ്റിസുമാരായ ജെ ബി പാർദിവാല, ആർ മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
മൃഗസ്നേഹികൾക്ക് പേവിഷബാധയേറ്റവരെ തിരികെക്കൊണ്ടുവരാനാകുമോയെന്നും സുപ്രീംകോടതി ചോദിച്ചു. കുട്ടികൾ ഉൾപ്പെടെ തലസ്ഥാനത്ത് തെരുവ്നായകളുടെ ആക്രമണം നേരിടേണ്ടി വന്ന സമയത്താണ് സുപ്രീം കോടതി സ്വമേധയാ കേസെടുത്തത്.
5,000 തെരുവ് നായ്ക്കളെ പാർപ്പിക്കാൻ ആവശ്യമായ ഷെൽട്ടറുകൾ എട്ട് ആഴ്ചകൾക്കുള്ളിൽ തയ്യാറാക്കണമെന്നും അധികാരസ്ഥാപനങ്ങളോട് കോടതി നിർദേശിച്ചു. ഇത്തരത്തിൽ പിടികൂടുന്ന നായകൾ തിരികെ തെരുവിൽ എത്തുന്ന സാഹചര്യം ഉണ്ടാകരുതെന്നും സുപ്രീം കോടതി പറഞ്ഞു.
വഴികളിലൂടെ തെരുവ് നായകളുടെ കടിയേൽക്കുമെന്ന ഭയമില്ലാതെ സ്വതന്ത്രമായി സഞ്ചരിക്കാൻ കഴിയണമെന്നും കോടതി പറഞ്ഞു. നായ്ക്കളുടെ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യാൻ ഒരു ഹെൽപ്പ് ലൈൻ ആരംഭിക്കാനും അധികൃതർക്ക് കോടതി നിർദേശം നൽകിയിട്ടുണ്ട്.
ദില്ലിയിലെ തെരുവുനായ ശല്യത്തിൽ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി
Advertisement

Advertisement

Advertisement

