breaking news New

ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

കുവൈറ്റിൽ വെച്ചാണ് മരണം സംഭവിച്ചത്. കൊല്ലം കരുനാഗപ്പള്ളി മണപ്പള്ളി തെക്കേവെങ്കടക്കൽ ഉണ്ണികൃഷ്ണപിള്ള ആണ് മരിച്ചത്. 49 വയസ്സായിരുന്നു. ജോലി സ്ഥലത്ത് വെച്ച് ഉണ്ടായ ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്.

കുവൈറ്റിലെ ബദർ അൽ മുല്ല കമ്പനിയിലെ ജീവനക്കാരനാണ്. പിതാവ്: ബാലകൃഷ്ണ പിള്ള. മാതാവ്: രാജമ്മ. അർച്ചനയാണ് ഭാര്യ. മകൾ: ഉത്ര. തുടർ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കി.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5