പെട്ടെന്ന് പല്ല് തേയ്ക്കുന്നത് വായുടെ ശുചിത്വക്കുറവിനും, പല്ല് ക്ഷയിക്കുന്നതിനും, മോണയിൽ വീക്കം ഉണ്ടാകുന്നതിനും, രോഗങ്ങൾക്കും കാരണമാകും. ദിവസത്തിൽ രണ്ടുനേരം രണ്ടു മിനിറ്റ് വീതം പല്ല് തേയ്ക്കണമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
2019 ൽ ഹെൽത്ത്ലൈൻ ഡോട് കോമിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, അമേരിക്കൻ ഡെന്റൽ അസോസിയേഷന്റെ (ADA) ശുപാർശകൾ പ്രകാരം, കുറഞ്ഞത് രണ്ട് മിനിറ്റെങ്കിലും, ദിവസത്തിൽ രണ്ടുതവണ ബ്രഷ് ചെയ്യണം. വായുടെ ആരോഗ്യം നിലനിർത്താൻ. എല്ലാ ഭാഗത്തും ശ്രദ്ധ ചെലുത്തി രണ്ട് മിനിറ്റ് പല്ല് തേക്കുക, നാക്കും മോണയും വൃത്തിയാക്കാനും മറക്കരുത്. രണ്ട് മിനിറ്റിൽ താഴെ ബ്രഷ് ചെയ്താൽ, പല്ലിൽ അടിഞ്ഞുകൂടിയ പ്ലാക്ക് നീക്കം ചെയ്യാൻ കഴിയില്ല.
2009 ൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, മിക്ക ആളുകളും ഏകദേശം 45 സെക്കൻഡ് മാത്രമേ പല്ല് തേയ്ക്കുന്നുള്ളൂ. പല്ല് തേയ്ക്കുന്ന ചെയ്യുന്ന സമയം 45 സെക്കൻഡിൽ നിന്ന് 2 മിനിറ്റായി കൂട്ടിയത് പഠനത്തിൽ പങ്കെടുത്ത ആളുകളിൽ 26 ശതമാനം വരെ കൂടുതൽ പ്ലാക്ക് നീക്കം ചെയ്യാൻ സഹായിച്ചുവെന്ന് പറയുന്നു.
രാവിലെ പല്ല് തേയ്ക്കാൻ ഏറ്റവും അനുയോജ്യവുമായ സമയമുണ്ട്. പല്ല് തേയ്ക്കാൻ ഏറ്റവും അനുയോജ്യമായ സമയം വ്യക്തിപരമായ മുൻഗണനയെ ആശ്രയിച്ചിരിക്കുന്നു. വിദഗ്ധരുടെ അഭിപ്രായത്തിൽ പല്ല് തേയ്ക്കാൻ ഏറ്റവും അനുയോജ്യമായ സമയം ഭക്ഷണത്തിനു മുൻപാണ്. പ്രഭാതഭക്ഷണത്തിന് ശേഷം പല്ല് തേയ്ക്കുന്നത് പല്ലിന്റെ പുറത്തെ ആവരണമായ ഇനാമലിന്റെ കേടുപാടിന് കാരണമാകും. ഭക്ഷണം കഴിക്കുന്നതിനു മുൻപോ അതല്ലെങ്കിൽ ഭക്ഷണം കഴിച്ച് ഒരു മണിക്കൂറിന് ശേഷമോ പല്ല് തേയ്ക്കുക. പ്രഭാത ഭക്ഷണം രാവിലെ 8 നു മുൻപായി കഴിക്കുക.
എന്നും രാവിലെ എഴുന്നേറ്റ് പല്ലുതേക്കുന്നു : എന്നാൽ ആർക്കും എത്ര നേരം പല്ല് തേയ്ക്കണമെന്ന് അറിയില്ല : തോന്നിയ നേരം വരെ പല്ല് തേയ്ക്കുകയാണ് ചെയ്യുക : എന്നാൽ അങ്ങനെയല്ല ചെയേണ്ടത് ; ഈ കാര്യങ്ങൾ ശ്രദ്ധിക്കുക ...
Advertisement

Advertisement

Advertisement

