breaking news New

ഭക്ഷണം കഴിക്കുമ്പോൾ ടേബിൾ മാനേഴ്സ് വളരെ പ്രധാനമാണ് : തെറ്റായ രീതിയിൽ ഭക്ഷണം വിതരണം ചെയ്യുന്നതും എല്ലായ്പ്പോഴും പാത്രങ്ങൾ വലതുവശത്തേക്ക് കൈമാറുന്നതും എല്ലാം മോശം ടേബിൾ മാനേഴ്സിന്റെ ഉദാഹരണങ്ങൾ ആണെന്ന് നിങ്ങൾക്കറിയാമോ ? ടേബിൾ മാനേഴ്സ് സൂക്ഷിക്കാം

മുറിച്ചു കഴിക്കേണ്ട ഭക്ഷണങ്ങൾ ഒറ്റയടിക്ക് മുറിക്കുന്നതും മോശം ടേബിൾ മാനേസായാണ് കണക്കാക്കുന്നത്.അതുകൊണ്ടുതന്നെ ഓരോന്നായി മുറിക്കുന്നതാണ് മാന്യവും പ്ലേറ്റ് വൃത്തിയാക്കി സൂക്ഷിക്കുന്നതിനും നല്ലത്.

ടിഷ്യു മേശപ്പുറത്ത് വയ്ക്കുന്നത്

ഭക്ഷണം കഴിക്കുമ്പോൾ ടിഷ്യു അല്ലെങ്കിൽ തൂവാല മേശപ്പുറത്ത് വയ്ക്കുന്നത് മോശം ടേബിൾ മാനേഴ്‌സാണ്.

ഭക്ഷണത്തിനു മുന്നിൽ ഇരുന്ന് ഫോൺ ഉപയോഗിക്കുന്നത്

ഭക്ഷണസമയത്ത് ഫോൺ നിശബ്ദമാക്കുക. പ്രത്യേകിച്ച് നിങ്ങൾ അതിഥിയായി ഒരു ചടങ്ങിൽ പങ്കെടുക്കുകയാണെങ്കിൽ.

ഭക്ഷണത്തിനിടയിൽ എഴുന്നേൽക്കേണ്ടി വന്നാൽ മാന്യത പാലിക്കുക

എന്തെങ്കിലും അത്യാവശ്യ കാര്യം കൊണ്ട് മേശയുടെ മുന്നിൽ നിന്ന് ഇറങ്ങേണ്ടി വന്നാൽ മാന്യമായി ക്ഷമ ചോദിക്കുന്നതും ടേബിൾ മാനേഴ്സിന്റെ ഭാഗമാണ്.

ആതിഥേയനു മുന്നേ ഭക്ഷണം കഴിക്കാതിരിക്കുക

പൊതുവേ നാമെല്ലാം ചെയ്യാറുള്ള ഒരു തെറ്റാണ് ആതിഥേയൻ ഇരിക്കുന്നത് വരെ കാത്തിരിക്കാതെ ആദ്യം ഭക്ഷണം കഴിക്കുന്നത്. എന്നാൽ ആതിഥേയനോട് ഒപ്പം ഇരിക്കുക. അദ്ദേഹം കഴിക്കുന്നത് വരെ കാത്തിരിക്കുക എന്നതെല്ലാം നല്ല ടേബിൾ മര്യാദയുടെ ലക്ഷണമാണ് .

ഇതുകൂടാതെ ശബ്ദം ഉണ്ടാക്കാതെ ഭക്ഷണം കഴിക്കുന്നതും ഭക്ഷണത്തെ കുറ്റം പറയാതിരിക്കുന്നതും എല്ലാം നല്ല ടേബിള്‍ മര്യാദയുടെ ഭാഗമാണ്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5