breaking news New

ഉത്തർ പ്രദേശിലെ ഗോരഖ്പൂരിൽ വ്യാജ പനീര്‍, ബോട്ടിൽ കുടിവെള്ളം തുടങ്ങിയവ പിടികൂടി !!

പനീർ ഉത്പാദിപ്പിക്കുന്ന ഫാക്ടറികളിലും ഗൗതം ബുദ്ധ നഗറിലെ പാക്കേജ്ഡ് കുടിവെള്ളം നിര്‍മിക്കുന്ന യൂണിറ്റുകളിലും ഉത്തര്‍പ്രദേശ് ഭക്ഷ്യസുരക്ഷാ, ഡ്രഗ്സ് അഡ്മിനിസ്‌ട്രേഷന്‍ റെയ്ഡ് നടത്തിയാണ് ഇവ പിടികൂടിയത്.

വ്യാജ പനീര്‍ പിടിച്ചെടുത്ത് നശിപ്പിച്ചതായി ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) അറിയിച്ചു. റെയ്ഡുകളില്‍ 2,500 കിലോ ഗ്രാം മായം ചേര്‍ത്ത പനീറും 800 ലിറ്റര്‍ മലിനമായ പാലും നശിപ്പിച്ചു. യൂണിറ്റുകളില്‍ നിന്ന് ശേഖരിച്ച പത്തിലധികം സാമ്പിളുകള്‍ നിലവില്‍ പരിശോധനയ്ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്.

സിന്തറ്റിക് നിറങ്ങളും സാക്കറിനും ഉള്‍പ്പെടെ വലിയ അളവില്‍ ഹാനികരമായ വസ്തുക്കളും അധികൃതര്‍ പിടിച്ചെടുത്തു. വെളുത്ത, ക്രിസ്റ്റലിന്‍ രൂപത്തിലുള്ള കൃത്രിമ മധുരമാണ് സാക്കറിന്‍. മായം ചേര്‍ത്ത പനീര്‍ ഉത്പാദിപ്പിക്കുന്ന ഫാക്ടറികളെ കുറിച്ച് എഫ്എസ്എസ്എഐ അന്വേഷണം ആരംഭിച്ചു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5