ഇന്‍സ്റ്റാഗ്രാമിന്റെ ഒരു സമീപകാല വെര്‍ഷന്‍ ആന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍ അമിതമായ ബാറ്ററി ഉപയോഗത്തിന് കാരണമായിരുന്നെന്നും, അതിനുള്ള പരിഹാരം പുറത്തിറക്കിയിട്ടുണ്ടെന്നും കമ്പനി സ്ഥിരീകരിച്ചു. ഇന്‍സ്റ്റാഗ്രാം 382.0.0.49.84 പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യാനാണ് ഗൂഗിള്‍ നിര്‍ദേശിക്കുന്നത്. ഇക്കാര്യം ഉപദേശിച്ചുകൊണ്ട് ഗൂഗിള്‍ ആന്‍ഡ്രോയിഡ് ഹെല്‍പ്പ് കമ്മ്യൂണിറ്റിയില്‍ സന്ദേശം പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഗൂഗിള്‍, സാംസങ്, വണ്‍പ്ലസ് തുടങ്ങിയ കമ്പനികളുടെ മോഡലുകള്‍ ഉള്‍പ്പെടെ എല്ലാ ആന്‍ഡ്രോയിഡ് ഫോണുകളിലും ഈ അപ്‌ഡേറ്റ് ലഭ്യമാണ്. ഈ മാസത്തിന്റെ തുടക്കത്തില്‍, ഒരു പിക്‌സല്‍ സോഫ്റ്റ്വെയര്‍ അപ്‌ഡേറ്റിന് തൊട്ടുപിന്നാലെ ഗൂഗിള്‍ പിക്‌സല്‍ ഫോണുകളെ ഈ പ്രശ്‌നം ബാധിച്ചതായി 9to5Google റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബാറ്ററി കുറയുന്നതിനെക്കുറിച്ച് ആരാഞ്ഞപ്പോള്‍ ഗൂഗിള്‍ ഉപയോക്താക്കളെ ഇന്‍സ്റ്റാഗ്രാം അപ്‌ഡേറ്റ് നിര്‍ദ്ദേശിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ആപ്പുകള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനു പുറമെ സ്‌ക്രീനിന്റെ ബാറ്ററി ഉപയോഗം കുറയ്ക്കുന്നതിന് ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ചില നടപടികള്‍ സ്വീകരിക്കാവുന്നതാണ്. സ്‌ക്രീന്‍ ബ്രൈറ്റ്‌നെസ് കുറയ്ക്കുക, അഡാപ്റ്റീവ് ബ്രൈറ്റ്‌നസ് (Adaptive brightness) പ്രവര്‍ത്തനക്ഷമമാക്കുക. ഇങ്ങനെ ചെയ്താല്‍ ഫോണ്‍ നിലവിലെ വെളിച്ചത്തിനനുസരിച്ച് തെളിച്ചം ക്രമീകരിക്കും. ഉയര്‍ന്ന റിഫ്രഷ് റേറ്റ് ഡിസ്പ്ലേകളുള്ള ഫോണുകളില്‍ റിഫ്രഷ് റേറ്റ് കുറഞ്ഞ നിരക്കിലേക്ക് സെറ്റുചെയ്യുക. കൂടാതെ ഓട്ടോ-ലോക്ക് സമയം കുറയ്ക്കുക, ലൈവ് വാള്‍പേപ്പറുകള്‍ ഒഴിവാക്കുക.
ആന്‍ഡ്രോയിഡ് ഫോൺ ഉപയോഗിക്കുന്നവർക്ക് ബാറ്ററി അതിവേഗം കുറയുന്നതായി തോന്നാറുണ്ടോ ? ഫോണിലെ ബാറ്ററി കുറയുന്നതിന് കാരണം പലതാണ് : എങ്കിലും ഒരു സാധ്യത ചൂണ്ടിക്കാട്ടി പരിഹാരം നിര്‍ദേശിച്ചിരിക്കുകയാണ് ഗൂഗിള്‍
Advertisement

Advertisement

Advertisement

