തിരുവനന്തപുരം ആറ്റിങ്ങല്‍ യൂണിറ്റിലെ മേധാവി എം എസ് മനോജിനെയാണ് സസ്‌പെൻഡ് ചെയ്തത്. കഴിഞ്ഞ മെയ് 2നാണ് മനോജ് മദ്യപിച്ചെത്തിയത്.
ഇക്കഴിഞ്ഞ മെയ് 2നാണ് യൂണിറ്റ് ഇന്‍സ്‌പെക്ടറായ എം എസ് മനോജ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ മദ്യപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാനെത്തിയത്. ബ്രെത്ത് അനലൈസര്‍ ഉപയോഗിച്ചുള്ള പരിശോധനയ്ക്കാണ് മനോജ് മദ്യപിച്ചെത്തിയത്. രാവിലെ അഞ്ച് മണിക്കുള്ള പരിശോധന നടത്തിയപ്പോള്‍ തന്നെ ഇയാളുടെ പെരുമാറ്റത്തില്‍ സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് ചില സംശയങ്ങള്‍ തോന്നി.
പിന്നീട് ജീവനക്കാര്‍ മനോജിനോട് സ്വയം ബ്രെത്ത് അനലൈസര്‍ ഉപയോഗിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇയാള്‍ ഇതിന് തയ്യാറായില്ല. പിന്നീട് സമ്മര്‍ദം ഏറിയതോടെ ഇയാള്‍ പിന്‍വാതിലിലൂടെ അവിടെ നിന്ന് ഓടിപ്പോകുകയായിരുന്നു. പിന്നീട് വിജിലന്‍സ് നടത്തിയ അന്വേഷണത്തിലാണ് എം എസ് മനോജ് മദ്യപിച്ചിരുന്നതായി കണ്ടെത്തിയത്. പിന്നീട് സിഎംഡി ഇയാളെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യുകയും ഡ്യൂട്ടി പാസും ഐഡി കാര്‍ഡും വാങ്ങി വയ്ക്കുകയുമായിരുന്നു.
കെഎസ്ആര്‍ടിസിയില്‍ ജീവനക്കാര്‍ മദ്യപിച്ചിട്ടുണ്ടോ എന്നറിയാൻ പരിശോധനയ്ക്ക് മദ്യപിച്ചെത്തിയ ഉദ്യോഗസ്ഥന് സസ്പെൻഷൻ !!
Advertisement

Advertisement

Advertisement

