അവശ്യ ചേരുവകൾ
ഇറച്ചിയ്ക്ക്
ബീഫ്/ ചിക്കൻ/ മട്ടൺ/ പോര്‍ക്ക്- അരക്കിലോ നന്നായി കഴുകി ചെറിയ ചതുര കഷണങ്ങളായി നുറുക്കിയത്.
വെളുത്തുള്ളി – 1 ടേബിൾസ്പൂൺ
ഇഞ്ചി – 1 ടേബിൾസ്പൂൺ
കറിവേപ്പില- ഒരു പിടി
മഞ്ഞൾപ്പൊടി- കാൽ ടീസ്പൂൺ
മുളകുപൊടി- ഒന്നര ടീസ്പൂൺ
മല്ലിപ്പൊടി- മുക്കാൽ ടീസ്പൂൺ
കുരുമുളകുപൊടി- അര ടീസ്പൂൺ
ഉപ്പ്- പാകത്തിന്.
കപ്പ- മുക്കാല്‍ കിലോ തൊലികളഞ്ഞ് ചെറിയ ചതുരക്കഷണങ്ങളാക്കി മുറിച്ചത്.
മഞ്ഞള്‍പ്പൊടി- അര ടീസ്പൂൺ
ഉപ്പ്- പാകത്തിന്
തേങ്ങ ചിരകിയത്- അരക്കപ്പ്
വെള്ളം- ആവശ്യത്തിന്
ചെറിയ ഉള്ളി- 15-20 എണ്ണം
പച്ചമുളക്- 3-4 എണ്ണം
മഞ്ഞൾപ്പൊടി- കാല്‍ ടീസ്പൂൺ
മുളകുപൊടി- അര ടീസ്പൂൺ
കുരുമുളകുപൊടി- മുക്കാൽ ടീസ്പൂൺ
ഗരം മസാലപ്പൊടി- 3 ടീസ്പൂൺ
വെളിച്ചെണ്ണ- 4 ടേബിൾസ്പൂൺ
കടുക്- പാകത്തിന്
ചുവന്ന മുളക്-3
സവാള -2 എണ്ണം
തയാറാക്കുന്ന വിധം
വെളുത്തുള്ളി, ഇഞ്ചി, കറിവേപ്പില, മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, കുരുമുളകുപൊടി, ഉപ്പ് എന്നിവയിട്ട് ഇറച്ചി ഒരു മണിക്കൂര്‍ മാരിനേറ്റ് ചെയ്യുക. ഇതിലേക്ക് കാല്‍ക്കപ്പ് വെള്ളം ചേര്‍ത്ത് പ്രഷര്‍ കുക്കറിൽ വേവിക്കുക. കപ്പ, അത് മുങ്ങാൻ പാകത്തില്‍ വെള്ളവും പാകത്തിന് ഉപ്പും അര സ്പൂൺ മഞ്ഞൾപ്പൊടിയും ചേര്‍ത്ത് വേവിക്കുക. വെന്തശേഷം വെള്ളം മുഴുവൻ മാറ്റി നന്നായി ഉടയ്ക്കുക. അതിലേക്ക് തേങ്ങ ചിരകിയത് ചേര്‍ത്ത് നന്നായി ഇളക്കുക. ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി ഉള്ളി അരിഞ്ഞതും മുളകും വഴറ്റുക. ഉള്ളി വഴന്നു വരുമ്പോൾ തീ കുറച്ച് മഞ്ഞൾപ്പൊടി, മുളകുപൊടി, കുരുമുളകുപൊടി, ഗരം മസാല എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക.
അതിലേക്ക് വേവിച്ച വെച്ചിരിക്കുന്ന ഇറച്ചി ചേര്‍ക്കുക. ഇതിലേക്ക് തയാറാക്കി വെച്ചിരിക്കുന്ന കപ്പയും ചേര്‍ത്ത് നന്നായി ഇളക്കുക. മറ്റൊരു പാനിൽ അല്‍പ്പം ഉള്ളി, ചുവന്നമുളക്, കടുക്, കറിവേപ്പില എന്നിവ താളിച്ച് തയാറാക്കി വെച്ചിരിക്കുന്ന കപ്പ ബിരിയാണിയിലേക്ക് ചേര്‍ക്കാം.
ഇതിലേക്ക് അരിഞ്ഞ സവാള കൂടി ചേർത്ത് ചൂടോടെ വിളമ്പാം, ഒരു ഒരു കട്ടൻകാപ്പി കൂടിയുണ്ടെങ്കിൽ കുശാലായി..
FOOD & RECIPES ZONE : ഹൈറേഞ്ചുകാരുടെയും കോട്ടയംകാരുടെയും സ്വന്തം ഭക്ഷണമാണ് കപ്പ ബിരിയാണി : പേരിൽ ബിരിയാണി ഉണ്ടെങ്കിലും ഇത് അരി കൊണ്ട് ഉണ്ടാക്കുന്നത് അല്ല. കപ്പയും ഇറച്ചിയുമാണ് ഇതിലെ പ്രധാന ചേരുവകൾ : ഇന്ന് അതിന്റെ റെസിപ്പി ആയാലോ ?
Advertisement

Advertisement

Advertisement

