അമ്പതോ, അതിലധികമോ ജീവനക്കാരുള്ള സ്വകാര്യ മേഖലാ കമ്പനികളോടാണ് സമയബന്ധിതമായി അർദ്ധ വാർഷിക എമിറേറ്റൈസേഷൻ ലക്ഷ്യങ്ങൾ കൈവരിക്കാൻ മന്ത്രാലയം ആഹ്വാനം ചെയ്തത്. ഇത്തരം സ്ഥാപനങ്ങളിൽ പ്രൊഫഷണൽ തൊഴിലുകളിൽ ജോലി ചെയ്യുന്ന എമിറാത്തി ജീവനക്കാരുടെ അനുപാതം 1% വർദ്ധിപ്പിക്കുക എന്നതാണ് മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള അർദ്ധവാർഷിക എമിറേറ്റൈസേഷൻ ലക്‌ഷ്യം.
2025-ലെ അർദ്ധ വാർഷിക എമിറേറ്റൈസേഷൻ ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള സമയപരിധി 2025 ജൂൺ 30-ന് അവസാനിക്കുന്നതാണ്. ജൂലൈ 1 മുതൽ സ്ഥാപനങ്ങളിൽ ഈ ലക്ഷ്യങ്ങൾ കൈവരിച്ചിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്തുന്നതിനുള്ള നിരീക്ഷണ നടപടികൾ ആരംഭിക്കുമെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
2025 ജൂൺ 30-ന് മുൻപായി ഈ വർഷത്തെ ആദ്യ പകുതിയിലെ എമിറേറ്റൈസേഷൻ ലക്ഷ്യങ്ങൾ കൈവരിക്കാൻ സ്വകാര്യമേഖല സ്ഥാപനങ്ങളോട് യുഎഇ മാനവ വിഭവശേഷി മന്ത്രാലയം ആഹ്വാനം ചെയ്തു
Advertisement

Advertisement

Advertisement

