breaking news New

മുംബൈയിൽ രണ്ട് വയസുകാരിയെ അമ്മയുടെ ആൺസുഹൃത്ത് പീഡിപ്പിച്ച് കൊന്നു !! സംഭവത്തിൽ 30കാരിയായ മാതാവിനെയും ആൺസുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു !!

അമ്മയുടെ മുന്നിൽ വെച്ചാണ് കാമുകൻ പെൺകുട്ടിയെ പീഡിപ്പിച്ചത്. തുടർന്ന് ഇരുവരും ചേർന്ന് തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

മലാഡ് വെസ്റ്റിന് സമീപം മാൽവണിയിലാണ് സംഭവം. മൂന്ന് വർഷം മുമ്പ് ഭർത്താവുമായി പിരിഞ്ഞതിന് ശേഷം മാതാവിനൊപ്പമാണ് യുവതി താമസിച്ചിരുന്നത്. പിരിയുന്ന സമയത്ത് ഗർഭിണിയായിരുന്ന യുവതി കുറച്ച് മാസങ്ങൾക്ക് ശേഷം പ്രസവിച്ചു. ഇതിനിടയിൽ കൗമാരക്കാരനുമായി പ്രണയത്തിലായി.

ബന്ധം തുടരാൻ കുഞ്ഞിനെ കൊലപ്പെടുത്താനായി ഇരുവരും തീരുമാനിക്കുകയായിരുന്നു. കൊലപ്പെടുത്തുന്നതിന് മുമ്പ് കാമുകൻ കുട്ടിയെ പീഡിപ്പിച്ചു. കരഞ്ഞ കുട്ടിയെ ഇരുവരും ചേർന്ന് തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5