breaking news New

എക്‌സൈസ് തീരുവയിലും ലൈസൻസ് ഫീസിലും ആവർത്തിച്ച് നടപ്പാക്കുന്ന വർദ്ധനവിനെ തുടർന്ന് ആയിരക്കണക്കിന് ഡിസ്റ്റിലറികളും മദ്യശാലകളും മെയ്‌ 21ന് പണിമുടക്കും

കാർണാടകയിലാണ് പണിമുടക്ക്. കഴിഞ്ഞ രണ്ട് വർഷമായി എക്സൈസ് തീരുവയിലും ലൈസൻസ് ഫീസിലും വർദ്ധനവ് നടപ്പാക്കുന്നുണ്ടെന്നാണ് മദ്യശാല ഉടമകൾ പറയുന്നത്.

മെയ് 15നാണ് സർക്കാർ ലൈസൻസ് ഫീസ് ഇരട്ടിയാക്കാനുള്ള കരട് വിജ്ഞാപനം പുറപ്പെടുവിച്ചത്. കർണാടക വൈൻ മർച്ചന്റ് അസോസിയേഷൻ നാഷണൽ റസ്റ്റോറന്റ് അസോസിയേഷൻ ഓഫ് ഇന്ത്യ, കർണാടക ബ്ലൂവറി ആൻഡ് ഡിസ്റ്റിലറിസ് അസോസിയേഷൻ എന്നീ സംഘടനകളാണ് പ്രതിഷേധിക്കുന്നത്.ബുധനാഴ്ച മുതൽ സംസ്ഥാനത്തെ എല്ലാ മദ്യശാലകളും അടച്ചിടാനാണ് തീരുമാനം. കർണാടകയിലെ 12,000 ലൈസൻസുള്ള മദ്യവിൽപ്പനശാലകളിൽ 5,000 ത്തിലധികം എണ്ണം സമരത്തിൽ പങ്കെടുക്കുമെന്നാണ് വിവരം.

ലൈസൻസ് ഫീസ് ഇരട്ടിയാക്കാനുള്ള കരട് വിജ്ഞാപനം പ്രകാരം, വാർഷിക ലൈസൻസ് ഫീസ് 27 ലക്ഷത്തിൽ നിന്ന് 54 ലക്ഷമായി ഉയർത്തി. ജൂലൈ ഒന്ന് മുതലാണ് പുതിയ ഫീസ് നിലവിൽ വരിക. ആവർത്തിച്ചുള്ള വർദ്ധനവ് കാരണം പല മദ്യശാലകളും അടച്ചുപൂട്ടലിന്റെ വക്കിലാണ്. കൂടാതെ ഉപഭോക്താക്കൾക്ക് ഉയർന്ന വില കൊടുക്കേണ്ട സ്ഥിതിയിലേക്ക് എത്തുമെന്നും അവർ വ്യക്തമാക്കി.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5