breaking news New

അസംസ്കൃത രാസവസ്തുക്കൾ ഉപയോഗിച്ച് ഫ്ലാറ്റിൽ രാസ ലഹരി നിർമിച്ച് വിറ്റിരുന്ന വിദേശ വനിതയെ അറസ്റ്റ് ചെയ്തു

5.6 കോടി രൂപയുടെ രാസലഹരിയുമായി നൈജീരിയൻ സ്വദേശിനി റീത്ത ഫാത്തി കുറെബൈവു (26) ആണ് മുംബൈയിൽ പിടിയിലായത്.

നാലസൊപാര ഈസ്റ്റിലെ പ്രഗതി നഗറിൽ വൻതോതിൽ എംഡിഎംഎ വിൽപന നടക്കുന്നുണ്ടെന്നു രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് തുളിഞ്ച് പൊലീസ് പരിശോധന നടത്തുകയായിരുന്നു.

അന്വേഷണസംഘം ഫ്ലാറ്റിൽ എത്തിയപ്പോൾ റീത്ത പ്രഷർ കുക്കറിൽ രാസലഹരി തയാറാക്കുകയായിരുന്നെന്നു സീനിയർ പൊലീസ് ഇൻസ്പെക്ടർ വിജയ് ജാദവ് പറഞ്ഞു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5