കാൻസറിനെ പ്രതിരോധിക്കാനാവുമെന്നാണ് പഠനത്തിൽ കണ്ടെത്തിയത്.
ഓക്സ്ഫഡ് സർവകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്. ദിവസവും നടക്കുമ്പോൾ പതിമൂന്നിനം കാൻസറുകളുടെ സാധ്യത കുറയുമെന്നാണ് പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്. യു.കെ.യിലെ 85,000 പേരുടെ ആരോഗ്യവിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. ആറുവർഷത്തോളം പഠനത്തിൽ പങ്കാളികളായവരെ നിരീക്ഷിച്ചതിനുശേഷമാണ് വിലയിരുത്തലിലെത്തിയത്.
എത്രത്തോളം നടക്കുന്നോ, അത്രത്തോളം കാൻസർ സാധ്യതയും കുറയുമെന്നാണ് ഗവേഷകർ വ്യക്തമാക്കുന്നത്. ദിവസവും കുറഞ്ഞത് അയ്യായിരം ചുവടെങ്കിലും നടക്കുന്നവരിലാണ് ഗുണം ലഭിക്കുക. ഏഴായിരം ചുവടുകൾ നടക്കുന്നതിലൂടെ കാൻസർ സാധ്യത പതിനൊന്ന് ശതമാനമായും 9000 ചുവടുകൾ നടക്കുന്നതിലൂടെ പതിനാറ് ശതമാനമായും കുറയ്ക്കാമെന്ന് ഗവേഷകർ പറയുന്നു. നടക്കുന്നത് എത്ര തീവ്രമായാണ് എന്നതിലല്ല, ശരീരത്തിന് ആവശ്യമായത്ര നടക്കുന്നുവെന്നതാണ് ഉറപ്പാക്കേണ്ടതെന്നാണ് ഗവേഷകർ പറയുന്നത്.
കൂടാതെ ദീർഘസമയം ഇരിക്കുന്നതിന് പകരം മിതമായ ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതും കാൻസറിനെ പ്രതിരോധിക്കാൻ സഹായിക്കുമെന്ന് ഗവേഷകർ പറയുന്നു. കരൾ, ശ്വാസകോശം, വൃക്ക, എൻഡോമെട്രിയൽ, കുടൽ, ഹെഡ്&നെക്ക്, മൂത്രാശയം, തുടങ്ങിയ കാൻസറുകളെ പ്രതിരോധിക്കുന്നതിലാണ് നടത്തത്തിന്റെ പങ്കിനേക്കുറിച്ച് ഗവേഷകർ പഠനം നടത്തിയത്.
ശാരീരികാരോഗ്യം നിലനിർത്തുന്നതിൽ നടത്തത്തിൻ്റെ പങ്ക് വളരെ വലുതാണ് : ജീവിതശൈലീരോഗങ്ങളേയും അകാലമരണത്തേയും പ്രതിരോധിക്കാനാവുമെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട് : ഇപ്പോഴിതാ നടത്തവും കാൻസറും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന ഒരു പഠനം പുറത്ത് ...
Advertisement

Advertisement

Advertisement

