breaking news New

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് ഗുരുതരമായ പ്രോസ്റ്റേറ്റ് കാന്‍സര്‍ സ്ഥിരീകരിച്ചു

കാന്‍സര്‍ അദ്ദേഹത്തിന്റെ കാലുകളിലെ അസ്ഥികളിലേക്ക് പടര്‍ന്നിട്ടുണ്ട്.

മൂത്രാശയ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് ബൈഡനെ വിശദമായ പരിശോധനക്ക് വിധേയനാക്കിയത്. പരിശോധനയില്‍ കാന്‍സര്‍ സ്ഥിരീകരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ മെഡിക്കല്‍ സംഘം ഇപ്പോള്‍ സാധ്യമായ ചികിത്സാ നടപടികള്‍ വിലയിരുത്തുകയാണ്. മുന്‍ പ്രസിഡന്റ് ഡോക്ടര്‍മാരുമായും തന്റെ കുടുംബവുമായും കൂടിയാലോചനകള്‍ നടത്തിവരുന്നു.

രോഗം ഗുരുതരമാണെങ്കിലും ഹോര്‍മോണ്‍ ചികിത്സക്ക് വഴങ്ങാവുന്നതാണെന്ന് ബൈഡന്റെ ഓഫീസ് പറഞ്ഞു. 1 മുതല്‍ 10 വരെയുള്ള ഗ്ലീസണ്‍ സ്‌കോര്‍ സ്‌കെയിലില്‍, ബൈഡന്റെ സ്‌കോര്‍ ഗുരുതരമായ ഒന്‍പതാണ്.

പ്രോസ്റ്റേറ്റിന് പുറത്ത്, പ്രത്യേകിച്ച് അസ്ഥികളിലേക്ക് പടരുന്ന പ്രോസ്റ്റേറ്റ് കാന്‍സര്‍ ചികിത്സിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. എന്നിരുന്നാലും, ഹോര്‍മോണുകളെ ആശ്രയിച്ച് വികസിക്കുന്ന കാന്‍സറുകള്‍ക്ക് ഹോര്‍മോണ്‍ ഉത്പാദനത്തെ തടയുന്ന മരുന്നുകള്‍ ഉപയോഗിച്ച് ചികിത്സിക്കാന്‍ കഴിയും. ഇത് രോഗ നിയന്ത്രണത്തിനുള്ള പ്രതീക്ഷകള്‍ സജീവമാക്കുന്നു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5