breaking news New

കോടികൾ ഒഴുകുന്ന വ്യവസായമായി മാറിയിരിക്കുകയാണ് ഇപ്പോൾ സൗന്ദര്യ വ്യവസായം : എന്നാൽ ഇതിന് പിന്നിൽ ധാരാളം വെല്ലുവിളികൾ നിറഞ്ഞിരിക്കുന്നു : അല്പം ശ്രദ്ധിച്ചില്ലെങ്കിൽ എട്ടിന്റെ പണി തന്നെ കിട്ടും എന്ന് വേണം പറയാൻ ...

10 രൂപയുടെ പൗഡറും കൺമഷിയും പൊട്ടും തൊട്ട് നടക്കുന്ന കാലം ഇപ്പോൾ കഴിഞ്ഞിരിക്കുന്നു. ബ്രാൻഡുകൾ അടങ്ങുന്ന വൻ വിലയുള്ള സൗന്ദര്യ വസ്തുക്കളാണ് ഇപ്പോൾ മാർക്കറ്റിൽ വിലസുന്നത്. ഇതിനുപുറമേ ലക്ഷങ്ങൾ ചിലവാക്കിയുള്ള സൗന്ദര്യ വർദ്ധക ചികിത്സകളും. കോടികൾ ഒഴുകുന്ന വ്യവസായമായി മാറിയിരിക്കുകയാണ് ഇപ്പോൾ സൗന്ദര്യ വ്യവസായം. എന്നാൽ ഇതിന് പിന്നിൽ ധാരാളം വെല്ലുവിളികൾ നിറഞ്ഞിരിക്കുന്നു. അല്പം ശ്രദ്ധിച്ചില്ലെങ്കിൽ എട്ടിന്റെ പണി തന്നെ കിട്ടും എന്ന് വേണം പറയാൻ. അതിനുദാഹരണങ്ങളാണ് ഇപ്പോൾ കേരളത്തിൽ നടന്ന കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയുടെ വിരലുകൾ മുറിച്ചു മാറ്റേണ്ടി വന്ന സംഭവം.

ശസ്ത്രക്രിയ, ലേസർ എന്നീ രീതിയിലുള്ള ചികിത്സകളാണ് പ്രധാനമായും കോസ്മെറ്റോളജിയിലുള്ളത്. ഇതിൽ ശസ്ത്രക്രിയക്ക് പുറമേ കൊഴുപ്പ് നീക്കാൻ ധാരാളം വഴികളുണ്ട്.

ഫാറ്റ്‌ലോസ് ഇൻജക്‌ഷനും ധാരാളം പേർ ഉപയോഗിക്കുന്നു.മറ്റൊന്നാണ് ഹീറ്റ് എനർജി.
ശരീരസൗന്ദര്യം വർധിപ്പിക്കുക എന്നതിലുപരിയായി ശാരീരിക ബുദ്ധിമുട്ടുകൾ കാരണവും ആളുകൾ ചികിത്സ തേടാറുണ്ട്..

സ്തനങ്ങൾ– നിതംബം എന്നിവയുടെ അമിത വളർച്ച, വയറിൽ കൊഴുപ്പ് അടിഞ്ഞുണ്ടാകുന്ന ബുദ്ധിമുട്ട് എന്നിവ ഇതിൽ പ്രധാനമാണ്. അധിക രോമവളർച്ചയ്ക്കുള്ള ലേസർ ഹെയർ റിഡക്‌ഷൻ, വെയിൽ കാരണം ഉണ്ടാകുന്ന ടാൻ (കരിവാളിപ്പ്) കളയാനുള്ള പിക്മെന്റേഷൻ ലേസർ ചികിത്സ എന്നിവയും ഇപ്പോൾ ട്രെൻഡ് ആണ്.
ഇത്തരം രീതികളിലും മികച്ച സ്ഥാപനങ്ങളെ ശ്രദ്ധയോടെ വേണം തിരഞ്ഞെടുക്കാൻ. മികച്ച സ്ഥാപനം തിരഞ്ഞെടുത്തില്ലെങ്കിൽ അതിന്റേതായ ദോഷങ്ങളും അനുഭവപ്പെടാൻ സാധ്യതയുണ്ട്.

ആന്റി ഏജിങ് ആൻഡ് സ്കിൻ ബ്രൈറ്റനിങ് ട്രീറ്റ്മെന്റ്സ് ആയ ഗ്ലൂട്ടത്തയോൺ ഫേഷ്യൽസും മോയ്സ്ചറിങ്, സൺ പ്രൊട്ടക്‌ഷൻ ക്രീമുകളും മികച്ച നിലവാരമുള്ള കമ്പനികളുടേതു മാത്രം ഉപയോഗിക്കണം. മുഖത്തും കഴുത്തിലും കൈകാലുകളിലും ചെയ്യാൻ പറ്റുന്ന ട്രീറ്റ്മെന്റുകളാണ് ഇവ. മുഖത്തെ ചുളിവുകൾ മാറ്റി മുഖം തിളങ്ങുന്നതിനു ഗ്ലൂട്ടത്തയോൺ ഫേഷ്യൽസ് ചെയ്യുന്നവരുണ്ട്. ഗ്ലൂട്ടത്തയോൺ 3ഡി ഫേഷ്യൽസിൽ ധാരാളം ആന്റി ഓക്സിഡന്റുകൾ അടങ്ങിയിരിക്കുന്നു. ഗ്ലൂട്ടത്തയോൺ 3ഡി ഫേഷ്യൽ ചെയ്താൽ ഓരോ ചർമകോശത്തെയും റിപ്പയർ ചെയ്ത് യൂത്ത് ആക്കാമെന്നാണ് അവകാശവാദം.

എന്തായാലും ദുഃഖിക്കേണ്ട വെളുക്കാൻ തേച്ചത് പാണ്ടായി എന്ന് പറയുന്ന അവസ്ഥയാണ് ഇപ്പോൾ.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5