എന്തൊക്കെ ചെടികളാണ് പാമ്പിനെ ആകർഷിക്കുന്നതെന്ന് നോക്കാം.
വള്ളിച്ചെടികൾ
മുറ്റത്ത് പടർന്നു കിടക്കുന്ന വള്ളിച്ചെടികൾ പാമ്പുകൾക്ക് ഏറെ ഇഷ്ടമുള്ളതാണ്. ഈ ചെടികൾക്കിടയിൽ പാമ്പുകൾ ഒളിത്താവളമായി ഉപയോഗിക്കുന്നു. കൂടാതെ ഈ ചെടികൾക്കുള്ളിൽ ഒളിഞ്ഞിരിക്കുന്ന കുഞ്ഞു കുഞ്ഞു ജീവികളെ പിടിക്കാനും പാമ്പുകൾ പാഞ്ഞെത്തുന്നു.
മുല്ല
ഗന്ധമുള്ള മുല്ലപ്പൂ ചെടികളെ തേനീച്ചകളും ഈച്ചകളും കീടങ്ങളും ആകർഷിക്കുന്നു. ഇവയെ ഭക്ഷിക്കാൻ പാമ്പുകൾ മുല്ലപ്പൂ ചെടിയുടെ ചുറ്റിനും വരുന്നു.
ചെറിയ കല്ലുകൾ
ചെറിയ കല്ലുകൾ കൂട്ടി വെച്ച് ചില ചെടികൾ നമ്മൾ വളർത്താറുണ്ട്. കല്ലുകൾ കൂട്ടി വെച്ചിരിക്കുന്നത് കാണാൻ മനോഹരമാണെങ്കിലും അതിനുള്ളിൽ പാമ്പുകൾ പതിഞ്ഞിരിക്കാൻ സാധ്യതയുണ്ട്.
കള്ളിമുൾച്ചെടി
വീടുകളിലും മതിലുകളിലും ചുറ്റുപാടും വളരുന്ന കള്ളിമുൾച്ചെടികളെ നിയന്ത്രിക്കാതെ വിട്ടാൽ പാമ്പുകൾക്ക് ഇഷ്ടപ്പെട്ട ഒളിയിടമായി മാറും.
വീടിന്റെ മുറ്റം ഭംഗിയാക്കാൻ മാത്രം നോക്കിയാൽ പാമ്പുകളുടെ ശല്യം കൂടുകയും അപകടങ്ങൾ വിളിച്ച് വരുത്തുകയും ചെയ്യും.
വീട്ടുമുറ്റത്ത് പച്ചപ്പ് കാണാൻ ആഗ്രഹിക്കുന്നവരാണ് നമ്മളിൽ മിക്ക ആളുകളും : അതുകൊണ്ടുതന്നെ ധാരാളം ചെടികളും പച്ച പുല്ലുകളും വീടിന്റെ മുൻപിൽ വെക്കാറുണ്ട് : എന്നാൽ അതിൽ പല ചെടികളും പാമ്പുകളെ ആകർഷിക്കുന്നതാണെന്ന് പലർക്കും അറിഞ്ഞുകൂടാ : ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
Advertisement

Advertisement

Advertisement

