സിടി സ്കാൻ എന്ന കമ്പ്യൂട്ടഡ് ടോമോഗ്രഫി പരിശോധന ഇന്ന് ആശുപത്രികളിലെ ഏറ്റവും പ്രധാനപ്പെട്ട രോഗനിർണയ സംവിധാനങ്ങളിലൊന്നാണ്.
അതിന്റെ സഹായത്തോടെ വിവിധ രോഗാവസ്ഥകൾ കണ്ടെത്താനാവുന്നതുകൊണ്ടാണ് ഇതിന് ആധുനിക വൈദ്യശാസ്ത്രത്തിൽ പ്രാധാന്യമുള്ളത്. എന്നാല്‍ പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത് സിടി സ്കാൻ റേഡിയേഷനിലൂടെ അപകടകരമായ ആരോഗ്യപ്രശ്നങ്ങൾ, പ്രത്യേകിച്ച് കാൻസർ, വളരാൻ സാധ്യതയുണ്ടെന്നതാണ്.
ജാമ ഇന്റേണൽ മെഡിസിൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ 2023ൽ അമേരിക്കയിൽ നടന്ന 93 ദശലക്ഷം സിടി സ്കാനുകൾ ഭാവിയിൽ ഏകദേശം 103,000 പുതിയ കാൻസർ കേസുകൾക്ക് കാരണമാകുമെന്ന ശാസ്ത്രീയ ആശങ്കയുണ്ടാക്കി. സിടി സ്കാൻ റേഡിയേഷൻ കാൻസറിന് കാരണമാകുന്ന വലിയ ഘടകമാണെന്നും, ഓരോ വർഷവും കാൻസർ രോഗ സ്ഥിരീകരണങ്ങളിൽ ഏതാണ്ട് 20 ശതമാനത്തോളം അതിന്റെ ഫലമായി ഉണ്ടാകുമെന്നും പഠനം സൂചിപ്പിക്കുന്നു.
കാലിഫോർണിയ സർവകലാശാലയിലെ ഡോ. റെബേക്ക സ്മിത്ത് ബിൻഡ്മാനാണ് പഠന സംഘത്തെ നയിച്ചത്. സിടി സ്കാൻ വ്യാപകമായി ഉപയോഗിക്കുന്ന സാഹചര്യത്തിൽ ഈ കണ്ടെത്തൽ ആഗോളതലത്തിൽ തന്നെ ആരോഗ്യരംഗത്തെ ഉലയ്ക്കാം.
രോഗ നിർണയത്തിനായി സാധാരണമായി ഉപയോഗിച്ചു വരുന്ന സിടി സ്കാൻ പരീക്ഷണങ്ങൾ അതിജീവനത്തിനും സുരക്ഷയ്ക്കും ഭീഷണിയാകാമെന്നതിന്റെ ആശങ്ക ആശുപത്രി വ്യവസായത്തിൽ വർധിച്ചുവരികയാണെന്ന് റിപ്പോർട്ട് ചെയ്യുന്നു.
പുതിയ പഠനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയ്ക്ക് ഇത് വലിയ ആശങ്കയാകുന്നു, കാരണം രാജ്യത്ത് സിടി ഇമേജിങ് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. മെട്രോ നഗരങ്ങളിലെ കോർപ്പറേറ്റ് ആശുപത്രികളിൽ രണ്ടാംനിര നഗരങ്ങളിലെ ചെറിയ ആശുപത്രികളിലും ലാബുകളിലും സിടി സ്കാൻ മെഷീനുകൾ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. ഇന്ത്യൻ പൊതുജനാരോഗ്യ വകുപ്പ് സിടി സ്കാൻ പരിശോധനകൾക്ക് ശ്രദ്ധ നൽകുകയും, സുരക്ഷിതമായ രീതിയിൽ ഇത് നടത്തണമെന്നും നിർദ്ദേശിക്കുന്നു.
സിടി സ്കാൻ റേഡിയേഷൻ : കാൻസർ അപകടസാധ്യതയെന്ന് പുതിയ പഠനം !!!
Advertisement

Advertisement

Advertisement

