breaking news New

ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്ന് അബൂദബി കൃഷി, ഭക്ഷ്യ സുരക്ഷാ അതോറിറ്റി (അഡാഫ്സ) അഞ്ച് റെസ്റ്റോറന്റുകളും ഒരു സൂപ്പർമാർക്കറ്റും അടച്ചുപൂട്ടി

പാക് റാവി റെസ്റ്റോറന്റ‌്, ലാഹോർ ഗാർഡൻ ഗ്രിൽ റെസ്റ്റോറന്റ്ആൻഡ് കഫറ്റീരിയ, കറക് ഫ്യൂച്ചർ കഫറ്റീരിയ, സാൾട്ടി ദേശി ദർബാർ റെസ്റ്റോറന്റ‌്, അൽ മഖാം കോർണർ റെസ്റ്റോറന്റ‌്, റിച്ച് ആൻഡ് ഫ്രഷ് സൂപ്പർമാർക്കറ്റ് എന്നിവയാണ് അടച്ചുപൂട്ടിയ സ്ഥാപനങ്ങൾ.

2008-ലെ ഭക്ഷ്യ സുരക്ഷാ നിയമം (നമ്പർ 2) ലംഘിച്ചതിനും ഉപഭോക്തൃ ആരോഗ്യത്തിന് ഭീഷണിയായ ഗുരുതര ലംഘനങ്ങൾ ആവർത്തിച്ചതിനുമാണ് ഈ നടപടി. ഈ സ്ഥാപനങ്ങൾക്ക് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും ലംഘനങ്ങൾ തിരുത്താൻ അവർക്ക് കഴിഞ്ഞില്ല. പ്രശ്‌നങ്ങൾ പരിഹരിക്കുകയും ആവശ്യമായ മാനദണ്ഡങ്ങൾ പാലിക്കുകയും ചെയ്യുന്നതുവരെ അടച്ചുപൂട്ടൽ തുടരും.

അബൂദബിയിൽ പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന ലംഘനങ്ങളോട് അതോറിറ്റി സന്ധിയില്ലാ നിലപാടാണ് സ്വീകരിക്കുന്നത്. ഭക്ഷ്യ സ്ഥാപനങ്ങളുടെ സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കാൻ പതിവ് പരിശോധനകൾ നടത്തിവരുന്നു. അടുത്ത ദിവസങ്ങളിലായി നിരവധി സ്ഥാപനങ്ങൾക്കെതിരെയാണ് നടപടി എടുത്തത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5