ജിമ്മിൽ വ്യായാമം ചെയ്യുന്ന 20 വയസ്സിന് താഴെയുള്ള യുവാക്കളിൽ നട്ടെല്ലിനെ ബാധിക്കുന്ന ഗുരുതരമായ രോഗങ്ങൾ വർദ്ധിച്ചുവരുന്നതായി ഓർത്തോപീഡിക് വിദഗ്ധർ സംഘടിപ്പിച്ച 'ഡൽഹി ഹിപ് 360' പറഞ്ഞു.
രക്തയോട്ടം കുറയുന്നതുമൂലം കലകൾക്കും തുടർന്നുള്ള അസ്ഥി നാശത്തിനും കാരണമാകുന്ന അവസ്‌കുലാർ നെക്രോസിസ് (AVN) സാധാരണയായി മുതിർന്നവരിലാണ് കാണപ്പെടുന്നത്. എന്നിരുന്നാലും, നിലവിൽ യുവാക്കളിൽ ഇത് ഭയാനകമായ തോതിൽ വർദ്ധിച്ചുവരികയാണെന്ന് കോൺഫറൻസിന്റെ സംഘാടക ചെയർമാൻ ഡോ. എൽ. തോമർ പറഞ്ഞു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി നടുവേദന ഉൾപ്പെടെയുള്ള വിവിധ ലക്ഷണങ്ങളുമായി ചികിത്സയ്ക്കായി വരുന്ന യുവാക്കളുടെ എണ്ണം കുത്തനെ വർദ്ധിച്ചു. പരിശോധനകളിൽ, 70 ശതമാനം രോഗികളും സ്റ്റിറോയിഡുകളും പ്രോട്ടീൻ പൗഡറും ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് ഡോ. തോമർ പറഞ്ഞു.
മദ്യത്തിന്‍റെയും സ്റ്റിറോയ്ഡിന്‍റെയും ഉപയോഗം യുവാക്കളിൽ എ.വി.എൻ വർധിക്കുന്നതിന് കാരണമാകുന്നതായി അടുത്തിടെ നടന്ന പഠനങ്ങളിൽ കണ്ടെത്തലുണ്ട്. മഹാരാഷ്ട്ര ഭക്ഷ്യ-മരുന്ന് ഗുണനിലവാര പരിശോധന വിഭാഗം അടുത്തിടെ നടത്തിയ പരിശോധനകളിൽ പല പ്രമുഖ ബ്രാൻഡുകളുടെ പ്രോട്ടീൻ പൗഡറുകളിലും സ്റ്റിറോയ്ഡുകളുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവയിൽ പലതും മതിയായ അംഗീകാരമോ പരിശോധനകളോ ഇല്ലാതെ തന്നെ ഓൺലൈൻ ഷോപ്പിങ് സൈറ്റുകളിലും ജിമ്മുകളിലും വ്യാപകമായി വിറ്റഴിക്കപ്പെടുന്നവയാണെന്നും അദ്ദേഹം വ്യക്തമാക്കി.
സ്റ്റിറോയ്ഡടക്കമുള്ളവയുടെ ഉപയോഗം ഇടുപ്പ് സന്ധിയിലെ ഫെമോറൽ ഹെഡിനെ ഗുരുതരമായി ബാധിക്കുകയും രക്തപ്രവാഹത്തെ തടസപ്പെടുത്തി അസ്ഥി നിർജീവമാകുന്നതിന് കാരണമാകുകയും ചെയ്യുന്നുവെന്ന് മുതിർന്ന ഓർത്തോപീഡിക് സർജനായ ഡോ. രാജീവ് ജെയ്ൻ പറഞ്ഞു.
നിലവാരമില്ലാത്ത പ്രോട്ടീൻ പൗഡറുകളുടെയും സ്റ്റിറോയിഡുകളുടെയും ഉപയോഗം യുവാക്കളിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നുണ്ടെന്ന് ഓർത്തോപീഡിക് വിദഗ്ധർ
Advertisement

Advertisement

Advertisement

