breaking news New

സീറോ മലബാർ കൾച്ചറൽ അസോസിയേഷൻ അബ്ബാസിയ ഏരിയ 30 മത് ഭരണ സമിതി അധികാരമേറ്റു

സീറോ മലബാർ കൾച്ചറൽ അസോസിയേഷൻ (SMCA ) യുടെ 2025-26 പ്രവർത്തന വർഷത്തിൽ, പ്രവർത്തന മികവ് കൊണ്ടും അംഗസംഖ്യ കൊണ്ടും മുൻപന്തിയിൽ നിൽക്കുന്ന അബ്ബാസിയ ഏരിയായെ നയിക്കുവാൻ, SMCA ഹാൾ അബ്ബാസിയായിൽ കൂടിയ ഏരിയ പൊതുയോഗത്തിൽ വച്ച് ബൈജു ജോസഫ് പുത്തൻചിറ (ജനറൽ കൺവീനർ), സന്തോഷ് ചാക്കോ ഓഡേറ്റിൽ (സെക്രട്ടറി), അനീഷ് ഫിലിപ്പ് പുളിക്കൽ (ട്രെഷറർ) എന്നിവരുടെ നേതൃത്വത്തിൽ ഉള്ള ഭരണസമിതി ചുമതല ഏറ്റെടുത്തു.

സ്ഥാനമൊഴിയുന്ന ഏരിയ കൺവീനർ സിജോ മാത്യുവിന്റെ ആദ്ധ്യക്ഷതയിൽ കൂടിയ വാർഷിക പൊതുയോഗത്തിൽ സെക്രട്ടറി ജിൻസ് ജോയ് അവതരിപ്പിച്ച റിപ്പോർട്ടും, ട്രെഷർ ലിജോ അറക്കൽ കണക്കുകളും അവതരിപ്പിച്ചു അംഗീകാരം നേടി.

അടുത്ത പ്രവർത്തന വർഷത്തിലെ ഏരിയ തെരഞ്ഞെടുപ്പ് കമ്മീഷണർ ആയി ബിനു ഗ്രിഗറി, ഓഡിറ്റർ ആയി തോമസ് വർഗീസ് എന്നിവരും ജോയിന്റ് കൺവീനറായി ജോജി ജോസഫ് , ജോയിന്റ് സെക്രട്ടറിയായി സാജൻ തോമസ്, സബ്കമ്മറ്റി കോഓർഡിനേറ്റേഴ്‌സ് ആയി സന്തോഷ് സെബാസ്റ്റ്യൻ (ബാലദീപ്തി കോഓർഡിനേറ്റർ), സുനിൽ റാപ്പുഴ (കൾച്ചറൽ കോഓർഡിനേറ്റർ) , സാബു തോമസ് (സോഷ്യൽ കൺവീനർ) ബിജു പി ആന്റോ (മീഡിയ കോഓർഡിനേറ്റർ), വിജയൻ സെബാസ്റ്റ്യൻ (ആർട്സ് & സ്പോർട്സ് കോഓർഡിനേറ്റർ) എന്നിവരെ പൊതുയോഗം തിരഞ്ഞെടുത്തു.

കഴിഞ്ഞ 29 വർഷകാലമായി കുവൈറ്റിലെ സീറോ മലബാർ സഭ മക്കളുടെ ശാക്തികരണത്തിനും നന്മക്കുമായി SMCA ചെയ്യുന്ന സേവനങ്ങൾ വിലപ്പെട്ടതാണ്. ആയതിനാൽ പുതുതായി ഭരണമേറ്റെടുത്ത ഭരണസമിതിയെ ഏറെ പ്രതിക്ഷകളോടെയാണ് അംഗങ്ങൾ ഉറ്റുനോക്കുന്നത്.


Image

സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5