breaking news New

ദുബൈയിലെ സ്കൂളുകൾക്ക് അടുത്ത അധ്യയന വർഷം ഫീസ് വർധിപ്പിക്കാൻ അനുമതി

ഗ്രേഡിങ്ങിലെ മികവ് അടിസ്ഥാനമാക്കിയാണ് ഫീസ് വർധന നടപ്പാക്കുക. ഇതോടെ അടുത്ത വർഷം മുതൽ എമിറേറ്റിലെ മിക്ക സ്കൂളുകളിലും കൂടുതൽ ട്യൂഷൻ ഫീ നൽകേണ്ടി വരും.

ദുബൈ എമിറേറ്റിലെ വിദ്യാഭ്യാസ അതോറിറ്റിയായ ദുബൈ നോളജ് ആന്റ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി അഥവാ കെ.എച്ച്.ഡി.എയാണ് ഫീസ് വർധനയ്‌ക്കുള്ള അനുമതി നൽകിയത്. സ്കൂളുകൾ സമർപ്പിച്ച വാർഷിക സാമ്പത്തിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അതോറിറ്റിയുടെ തീരുമാനം.

വിദ്യാഭ്യാസ ചെലവ് സൂചികയുടെ രണ്ടര ശതമാനമാണ് ഫീസ് ഇനത്തിൽ വർധിപ്പിക്കുക. ദുബൈയിൽ മൂന്നു വർഷത്തിലേറെയായി പ്രവർത്തിക്കുന്ന സ്കൂളുകൾക്കാണ് ഫീസ് വർധനയ്‌ക്കുള്ള അനുമതി. വർധിപ്പിക്കുന്നതിന് മുമ്പ് എല്ലാ സ്കൂളുകളും കെ.എച്ച്.ഡി.എയിൽ അപേക്ഷ സമർപ്പിക്കണം. ഉന്നത നിലവാരമുള്ള വിദ്യാഭ്യാസത്തിന്റെ കേന്ദ്രമായി ദുബൈയെ നിലനിർത്തുന്നതിന്റെ ഭാഗമാണ് തീരുമാനമെന്ന് അതോറിറ്റിക്ക് കീഴിലെ ലൈസൻസിങ് ആന്റ് എജ്യുക്കേഷൻ ഡയറക്ടർ ഷമ്മ അൽ മൻസൂരി പറഞ്ഞു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5