ജര്‍മനിയിലെ ആശുപത്രികളിലാണ് നിയമനം. പ്രതിമാസം 2800 യൂറോയാണ് ശമ്പളം രജിസ്റ്റേഡ് നഴ്‌സ് തസ്തികയില്‍ പ്രതിമാസം 2900 യൂറോയാണ് ശമ്പളം. യോഗ്യത: ബിഎസ്സി/ജനറല്‍ നഴ്‌സിങ്ങാണ് അടിസ്ഥാനയോഗ്യത.
ജനറല്‍ നഴ്‌സിങ് പാസായവര്‍ക്ക് രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം നിര്‍ബന്ധമാണ്. ജര്‍മന്‍ ഭാഷയില്‍ ബി1 അല്ലെങ്കില്‍ ബി2 (ഫുള്‍ മൊഡ്യൂള്‍) യോഗ്യത നേടിയവര്‍ക്കുമാത്രമേ ഫാസ്റ്റ്ട്രാക്ക് പ്രോഗ്രാമിലൂടെ അപേക്ഷ നല്‍കാന്‍ കഴിയൂ. പ്രായം: 2025 മേയ് 31-ന് 38 വയസ്സ് കവിയരുത്.
തിരഞ്ഞെടുപ്പ്: ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവര്‍ക്കായുള്ള അഭിമുഖം മേയ് 20 മുതല്‍ 27 വരെ എറണാകുളത്തും തിരുവനന്തപുരത്തുമായി നടക്കും. നോര്‍ക്ക ട്രിപ്പിള്‍വിന്‍ കേരള പദ്ധതിയുടെ ഏഴാംഘട്ടത്തിലേക്ക് മുന്‍പ് അപേക്ഷ നല്‍കിയവര്‍ ഫാസ്റ്റ്ട്രാക്ക് പ്രോഗ്രാമിലേക്ക് അപേക്ഷ നല്‍കേണ്ടതില്ല. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വിമാന ടിക്കറ്റ് ഉള്‍പ്പെടെയുള്ള എല്ലാ ചെലവുകളും സൗജന്യമാണ്. കേരളീയരായ ഉദ്യോഗാര്‍ഥികള്‍ക്ക് മാത്രമാകും ട്രിപ്പിള്‍വിന്‍ പദ്ധതിയിലേക്ക് അപേക്ഷിക്കാനാവുക.
അപേക്ഷിക്കുക: www.norkaroots.org, www.nifl.norkaroots.org വെബ്സൈറ്റുകള്‍ വഴി അപേക്ഷിക്കാം. അവസാന തീയതി: മേയ് 2. വിവരങ്ങള്‍ക്ക്: 0471 2770577, 536, 540, 544 എന്നീ നമ്പറുകളിലോ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്ന്) +918802 012 345 (വിദേശത്തു നിന്ന്, മിസ്ഡ് കോള്‍ സര്‍വീസ്) എന്നിവയിലോ ബന്ധപ്പെടാം.
ജര്‍മനിയിലേക്കുള്ള നഴ്‌സിങ് റിക്രൂട്ട്മെന്റ് ട്രിപ്പിള്‍വിന്‍ കേരള പദ്ധതിയുടെ ഏഴാംഘട്ടം ഫാസ്റ്റ്ട്രാക്ക് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു : 100 ഒഴിവുണ്ട്
Advertisement

Advertisement

Advertisement

