അധികമായാൽ അമൃതും വിഷമെന്ന് ആണല്ലോ ? അമിതമായി മേക്കപ്പ് ഇടുന്നത് നമ്മുടെ ആരോഗ്യത്തെ ബാധിക്കാമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.
അധികനേരം നീണ്ടു നിൽക്കാനായി എല്ലാവരും വാട്ടർപ്രൂഫ്, സ്മഡ്ജ് പ്രൂഫ് മേക്കപ്പ് ഉൽപ്പന്നങ്ങൾ ആണ് ഉപയോഗിക്കാറുള്ളത്. ഇവ ഹോർമോണുകളുടെ പ്രവർത്തനത്തെ ബാധിക്കാമെന്ന് ആണ് ഗുഡ്ഗാവിലെ സി കെ ബിർള ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റും ലാപ്രോസ്കോപ്പിക് സർജനുമായ
ഡോ. അഞ്ജലി കുമാർ പറയുന്നത്.
വാട്ടർപ്രൂഫ്, സ്മഡ്ജ് പ്രൂഫ് മസ്കാരകൾ മികച്ചവയാണെങ്കിലും ഇവ ഹോർമോണുകളുടെ പ്രവർത്തനത്തെ തകരാറിലാക്കുന്നു. വാട്ടർപ്രൂഫ് മസ്കാരകൾ, സ്മഡ്ജ് പ്രൂഫ് ലിപ്സ്റ്റിക്കുകൾ, 24 മണിക്കൂർ സ്റ്റേ മേക്കപ്പ് എന്നിവയും ഹോർമോണുകളെ ബാധിക്കാം.
ശരീരത്തിന്റെ സ്വാഭാവിക ഹോർമോണുകളെ അനുകരിക്കാനോ തടയാനോ കഴിയുന്ന സംയുക്തങ്ങളാണ് ആരോഗ്യത്തെ ബാധിക്കുക. നമ്മൾ ഉപയോഗിക്കുന്ന പല മേക്കപ്പ് ഉൽപ്പന്നങ്ങളിലും എൻഡോക്രൈൻ-ഡിസ്ററപ്റ്റിംഗ് കെമിക്കലുകൾ (EDCs) അടങ്ങിയിട്ടുണ്ട്. ഹാർവാർഡ് പബ്ലിക് ഹെൽത്തിലെ ഗവേഷകർ നടത്തിയ പഠനത്തിൽ ഇവയെക്കുറിച്ച് പറയുന്നുണ്ട്.
231 സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ വിശകലനം ചെയ്തതിൽ നിന്ന് മുക്കാൽ ഭാഗം വാട്ടർപ്രൂഫ് മസ്കാരയിൽ പിഎഫ്എയുടെ സാന്നിധ്യം സൂചിപ്പിക്കുന്ന ഉയർന്ന ഫ്ലൂറിൻ സാന്ദ്രത അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി. മൂന്നിൽ രണ്ട് ഭാഗം ലിക്വിഡ് ലിപ്സ്റ്റിക്കുകളിൽ പിഎഫ്എയുടെ സാന്നിധ്യം സൂചിപ്പിക്കുന്ന ഉയർന്ന ഫ്ലൂറിൻ അളവ് കാണിക്കുന്നുണ്ടെന്ന് ഇതേ പഠനത്തിൽ പറയുന്നു.
മേക്കപ്പ് ഉൽപ്പന്നങ്ങൾ ടെസ്റ്റോസ്റ്റിറോണിനെ തടസ്സപ്പെടുത്തുകയും തൈറോയ്ഡ് ഹോർമോണിനെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. ഇത് പിസിഒഎസ് , ക്രമരഹിതമായ ആർത്തവം, പ്രത്യുൽപാദന പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകുകയും സ്തനാർബുദ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.
മേക്കപ്പ് ഉൽപ്പന്നങ്ങളിൽ PFAS (പെർ- ആൻഡ് പോളിഫ്ലൂറോആൽക്കൈൽ പദാർത്ഥങ്ങൾ), പാരബെൻസ്, ഫ്താലേറ്റുകൾ, ട്രൈക്ലോസാൻ, സിന്തറ്റിക് സുഗന്ധദ്രവ്യങ്ങൾ അടങ്ങിയിട്ടുണ്ട്. പതിവായി മേക്കപ്പ് ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് ഹോർമോൺ അസന്തുലിതാവസ്ഥ, പിസിഒഎസ് ലക്ഷണങ്ങൾ, ക്രമരഹിതമായ ആർത്തവം, ഫെർട്ടിലിറ്റി പ്രശ്നങ്ങൾ, തൈറോയ്ഡ് പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാവുകയും ചെയ്യുമെന്നും ഡോ. അഞ്ജലി കുമാർ പറയുന്നു.
മേക്കപ്പ് ഇടുന്നത് ഇന്ന് സാധാരണമായ ഒരു കാര്യമായി മാറിക്കഴിഞ്ഞു ; വിമർശനങ്ങൾ പറഞ്ഞിരുന്നുവെങ്കിലും ഇന്ന് ആ പറഞ്ഞവർ തന്നെ ഇതൊക്കെയിട്ട് നടക്കാറുണ്ട് : അമിതമായി മേക്കപ്പ് ഇടുന്നത് നമ്മുടെ ആരോഗ്യത്തെ ബാധിക്കാമെന്ന് വിദഗ്ധർ !!
Advertisement

Advertisement

Advertisement

