മേദാന്ത ആശുപത്രിയിലെ ടെക്‌നിക്കല്‍ ജീവനക്കാരനായ ദീപക്, ബിഹാര്‍ സ്വദേശിയാണ് ഹരിയാന പൊലീസിന്റെ പിടിയിലായത്. കേസുമായി ബന്ധപ്പെട്ട് ആശുപത്രിയിലെ ഏകദേശം 800 സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞത്. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ ദീപക് കുറ്റം സമ്മതിച്ചു.
അവിവാഹിതനായ പ്രതി അശ്ലീല വിഡിയോകള്‍ സ്ഥിരമായി കാണുന്ന വ്യക്തിയാണെന്ന് പൊലീസ് പറയുന്നു. ദീപക്കിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഗുരുഗ്രാമിലെ ആശുപത്രിയില്‍ ഏപ്രില്‍ ആറിനാണ് യുവതി പീഡനത്തിന് ഇരയായത്. ഏപ്രില്‍ 13ന് ആശുപത്രിയില്‍നിന്നു വീട്ടില്‍ തിരികെ എത്തിയപ്പോഴാണ് പീഡനത്തിനിരയായ വിവരം ഭര്‍ത്താവിനോട് പറഞ്ഞത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
വിമാനക്കമ്പനിയുടെ പരിശീലനത്തിനാണ് യുവതി ഗുരുഗ്രാമില്‍ എത്തിയത്. ഹോട്ടലില്‍ താമസിക്കുന്നതിനിടെ ആരോഗ്യം വഷളായതോടെ ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഏപ്രില്‍ 5ന് ഭര്‍ത്താവ് എത്തിയ ശേഷം അവരെ ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലേക്കു മാറ്റി. ഇവിടെ വച്ചായിരുന്നു പീഡനം. പീഡനസമയത്ത് യുവതി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കഴിഞ്ഞിരുന്നത്. തനിക്ക് സംസാരിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും വളരെ ഭയന്നിരുന്നതായും യുവതി നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.
ഗുരുഗ്രാമിൽ സ്വകാര്യ ആശുപത്രിയിലെ ഐസിയുവില്‍ ചികിത്സയിലായിരുന്ന എയര്‍ഹോസ്റ്റസായ യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രതി പിടിയില്‍
Advertisement

Advertisement

Advertisement

