പരീക്ഷണാടിസ്ഥാനത്തില്‍ മുംബൈയില്‍ നിന്ന് നാസിക്കിലെ മന്‍മദിലേക്കുള്ള പഞ്ചവതി എക്‌സ്പ്രസില്‍ റെയില്‍വേ എടിഎം സ്ഥാപിച്ചു. എസി ചെയര്‍കാര്‍ കോച്ചിന് സമീപമുള്ള പാന്‍ട്രി ഏരിയയിലാണ് എടിഎം സ്ഥാപിച്ചിരിക്കുന്നത്.
ട്രെയിന്‍ ഓടുന്ന സമയത്തും എടിഎം ഉപയോഗിക്കാമെന്നതിനാല്‍ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി പ്രത്യേക വാതിലും സ്ഥാപിച്ചിട്ടുണ്ട്. പരീക്ഷണം വിജയകരമായാല്‍ മറ്റ് ട്രെയിനുകളില്‍ക്കൂടി എടിഎം സംവിധാനം നടപ്പാക്കാനാണ് റെയില്‍വേയുടെ തീരുമാനം. മന്‍മദ് റെയില്‍വേ വര്‍ക്ക്‌ഷോപ്പിലാണ് പഞ്ചവതി എക്‌സ്പ്രസില്‍ എടിഎം സ്ഥാപിക്കാനുള്ള കോച്ചിന് ആവശ്യമായ പരിഷ്‌കാരങ്ങള്‍ വരുത്തിയത്.
ട്രെയിന്‍ യാത്രയ്‌ക്കിടയിലും എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ സംവിധാനമൊരുക്കി റെയില്‍വേ !!
Advertisement

Advertisement

Advertisement

