ദന്തചികിത്സയിൽ വിപ്ലവം തീർത്ത ഈ നേട്ടത്തിലൂടെ വലിയ മാറ്റമാണ് വരാൻ പോകുന്നത്. യഥാർഥ പല്ലുകളുടേതിന് സമാനമായ ലക്ഷണങ്ങളുള്ള ഈ പല്ലുകൾ താടിയെല്ലുമായി സംയോജിപ്പിക്കാനാകും.
ദന്തചികിത്സയുടെ കാര്യത്തിൽ വിപ്ലവകരമായ നേട്ടമായാണ് ഈ കണ്ടെത്തൽ വിലയിരുത്തുന്നത്. ദന്തചികിത്സയിൽ ഏറ്റവും പ്രധാനമായ ഇംപ്ലാന്റുകൾക്കും ഫില്ലിംഗുകൾക്കും പകരം ഈ പല്ലുകൾ ഉപയോഗിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം.
സ്വന്തം പല്ലുകൾ നഷ്ടപ്പെട്ടാൽ അവ പുനരുജ്ജീവിപ്പിക്കാനുള്ള കഴിവ് മനുഷ്യനില്ല. എന്നാൽ, രോഗിയുടെ സ്വന്തം കോശങ്ങളിൽ നിന്ന് നിർമിച്ചെടുക്കുന്ന ഇത്തരം പല്ലുകൾ സ്വാഭാവിക പല്ലുകൾ പോലെ മികച്ചതാകുമെന്നാണ് ഗവേഷകർ പറയുന്നത്.
ലണ്ടനിലെ കിംഗ്സ് കോളേജിലെ ഗവേഷകരാണ് ഈ നേട്ടത്തിന് പിന്നിൽ. ഈ സംവിധാനം നിലവിൽവരുന്നതോടെ കൃത്രിമമായ ഫില്ലിംഗുകളോ ഡെന്റൽ ഇംപ്ലാന്റുകളോ ഒരുപക്ഷേ ചരിത്രമായേക്കാം.
ദന്തചികിത്സയിൽ വിപ്ലവം സൃഷ്ടിക്കാൻ ഈ കണ്ടെത്തലിൽ സാധിക്കുമെന്ന് കിംഗ്സ് കോളേജിലെ റീജനറേറ്റീവ് ഡെന്റിസ്ട്രി ഡയറക്ടർ ഡോ. അന ആഞ്ചലോവ പറഞ്ഞു. ലണ്ടനിലെ ഇംപീരിയൽ കോളേജുമായി സഹകരിച്ചായിരുന്നു ഗവേഷണം. പല്ലുകളെ ചികിത്സിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗമല്ല ഫില്ലിംഗുകൾ. കാലക്രമേണ, അവ പല്ലിന്റെ ഘടനയെ ദുർബലപ്പെടുത്തുമെന്നും അവർ കൂട്ടിച്ചേർത്തു.
ലോകത്ത് ആദ്യമായി മനുഷ്യന്റെ പല്ലുകൾ ലാബിൽ നിർമിച്ച് ശാസ്ത്രജ്ഞർ !! ഇനി ഇംപ്ലാന്റുകൾക്കും ഫില്ലിംഗുകൾക്കും പകരം ഈ പല്ലുകൾ ഉപയോഗിക്കാമെന്ന പ്രതീക്ഷയിൽ ശാസ്ത്ര ലോകം !!
Advertisement

Advertisement

Advertisement

