breaking news New

ലോകത്തെ എല്ലാ മനുഷ്യരും വളരെയധികം ഭയത്തോടെ നോക്കി കാണുന്ന അസുഖമാണ് കാന്‍സര്‍ : എന്നാല്‍ തുടക്കത്തില്‍ കണ്ടുപിടിച്ച് ചികിത്സിച്ചാല്‍ ഈ രോഗം പമ്പ കടക്കുമെന്നുറപ്പ് : നമ്മളില്‍ കാണുന്ന രോഗലക്ഷണങ്ങള്‍ ഗൗരവമായി എടുത്ത് നിര്‍ബന്ധമായും ഡോക്ടറെ കാണേണ്ടതാണ്

കാന്‍സര്‍ പിടി മുറുക്കുന്നതിനു മുന്‍പ് ചില ലക്ഷണങ്ങള്‍ ശരീരം പ്രകടിപ്പിക്കും. വളരെ അപകടകരം ഈ 10 തലവേദനകള്‍ പലപ്പോഴും ഇത്തരം ലക്ഷണങ്ങളെ നിസ്സാരമെന്ന് കരുതി നമ്മളില്‍ പലരും തള്ളിക്കളയുന്നു. എന്നാല്‍ പിന്നീട് അത് കാന്‍സറായി രൂപം പ്രാപിയ്‌ക്കുമ്പോഴാണ് കാര്യത്തിന്റെ ഗുരുതരാവസ്ഥ മനസ്സിലാവുന്നത്. കാന്‍സറിനു മുന്നോടിയായി ശരീരം പ്രകടിപ്പിക്കുന്ന ചില ലക്ഷണങ്ങള്‍ ഉണ്ട്. അവ എന്തൊക്കെ എന്ന് നോക്കാം.

എപ്പോഴും ക്ഷീണം

എപ്പോഴും ക്ഷീണം ഉണ്ടാക്കുന്ന അവസ്ഥയാണെങ്കില്‍ അല്‍പം ശ്രദ്ധിക്കുന്നത് നന്നായിരിക്കും. കാരണം സ്‌കിന്‍ കാന്‍സറിന്റെ ആദ്യ ലക്ഷണങ്ങളില്‍ മുന്നിലാണ് അമിത ക്ഷീണം.

കൈകാലുകളില്‍ നീര്

കൈകാലുകളില്‍ നീര് കാണപ്പെടുന്നതും വെറുതേ തള്ളിക്കളയേണ്ട. ഇതും സ്‌കിന്‍ കാന്‍സര്‍ ലക്ഷണങ്ങളില്‍ പ്രധാനമാണ്. ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഈ നീരിന് കാര്യമായ മാറ്റങ്ങള്‍ ഇല്ലെങ്കില്‍ അത് ശ്രദ്ധിക്കേണ്ടത് തന്നെയാണ്.

നെഞ്ചില്‍ വേദന

ശ്വാസമെടുക്കുമ്പോള്‍ നെഞ്ചില്‍ വേദന ഉള്ളതായി തോന്നുന്നുണ്ടെങ്കിലും സ്‌കിന്‍ കാന്‍സര്‍ പ്രശ്നമുണ്ടാക്കുന്നു എന്നതിന്റെ ലക്ഷണമാണ്.

കാലിലെ വ്രണങ്ങള്‍

കാലിലുണ്ടാകുന്ന വ്രണങ്ങളും അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഒരിക്കലും മാറാതെ കാലങ്ങളായി ഇവ നമ്മുടെ കൂടെ ഉണ്ടെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിയ്‌ക്കാം.

ചര്‍മ്മത്തിലെ തടിപ്പുകള്‍

സൂര്യപ്രകാശമേല്‍ക്കുമ്പോള്‍ ചര്‍മ്മത്തില്‍ തടിപ്പുകളോ നിറം മാറ്റമോ കാണപ്പെടുന്നുണ്ടെങ്കില്‍ സ്‌കിന്‍ കാന്‍സര്‍ ലക്ഷണമായി അതിനെ കണക്കാക്കാം.

വിളര്‍ച്ച

വിളര്‍ച്ചയും ചര്‍മ്മാര്‍ബുദം വരാന്‍ പോകുന്നതിന്റെ ലക്ഷണങ്ങളില്‍ പ്രധാനമാണ്. ചര്‍മ്മാര്‍ബുദത്തിന്റെ ലക്ഷണങ്ങളില്‍ പ്രധാനമാണ് വിളര്‍ച്ച ഉണ്ടാവുന്നത്.

വായിലെ അള്‍സര്‍

അടിയ്‌ക്കടി വായില്‍ അള്‍സര്‍ ഉണ്ടാവുന്നതും അര്‍ബുദ ലക്ഷണങ്ങള്‍ തന്നെയാണ്. വയറ്റില്‍ കാന്‍സര്‍ കോശങ്ങള്‍ പ്രവര്‍ത്തനമാരംഭിച്ചു എന്നതിന്റേയും പ്രധാന ലക്ഷണമാണ് വായിലെ അള്‍സര്‍.
രക്തം കട്ടപിടിയ്‌ക്കുന്നത്

ചര്‍മ്മത്തില്‍ രക്തം കട്ടപിടിച്ചു കാണുന്നത് ശ്രദ്ധിക്കുക. ഇത് പലപ്പോഴും ചര്‍മ്മാര്‍ബുദത്തിന്റെ ലക്ഷണമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പ്രത്യേക പാടുകള്‍ ചര്‍മ്മത്തില്‍ പ്രത്യേക രീതിയിലുളള പാടുകള്‍ കാണപ്പെടുന്നതും ശ്രദ്ധിക്കുക. പ്രത്യേകിച്ച് കവിളിലും മൂക്കിലുമെല്ലാം.

ചര്‍മ്മത്തിലെ കറുത്ത കുത്തുകള്‍

ചര്‍മ്മത്തിലെ കറുത്ത കുത്തുകളും ഇത്തരത്തില്‍ പ്രധാനപ്പെട്ടതാണ്. ക്രമാതീതമായ തോതില്‍ ഇവയുടെ എണ്ണം പെരുകുന്നതും വലുതാവുന്നതും ശ്രദ്ധിക്കണം.

ഇടയ്‌ക്കിടെയുള്ള വയറു വേദന
ഇടയ്‌ക്കിടെയുള്ള വയറു വേദനയാണ് മറ്റൊരു ലക്ഷണം. ദഹനപ്രശ്നമെന്ന് കരുതി അതിനെ തള്ളിക്കളയാതിരിയ്‌ക്കുക. പലപ്പോഴും വയറ്റിലെ കാന്‍സര്‍ ലക്ഷണങ്ങളില്‍ പ്രധാനമാണ് ഇത്.
തൊണ്ട വേദന

തൊണ്ട വേദന പോലുള്ള പ്രശ്നങ്ങളേയും അവഗണിക്കരുത്. വായിലെ കാന്‍സര്‍ അല്ലെങ്കില്‍ തൊണ്ടയിലെ കാന്‍സര്‍ ലക്ഷണങ്ങളില്‍ പ്രധാനമായിരിക്കും ഇത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5