ഈ ശീലം നിങ്ങളുടെ ആയുസ്സ് വർദ്ധിപ്പിക്കാൻ സഹായിക്കും. അമേരിക്കൻ സൈക്കോളജിസ്റ്റും വാഷിംഗ്ടൺ സർവകലാശാലയിലെ പ്രൊഫസറുമായ ജോൺ ഗോട്ട്മാൻ പറയുന്നതനുസരിച്ച്, ചുംബനങ്ങൾ നൽകുന്ന പുരുഷന്മാർ അങ്ങനെ ചെയ്യാത്തവരേക്കാൾ നാല് വർഷം കൂടുതൽ ജീവിക്കാൻ സാധ്യതയുണ്ട്.
പങ്കാളിക്ക് നല്‍കുന്ന സ്‌നേഹ ചുംബനം മൂഡ് മെച്ചപ്പെടുത്തുന്ന ഹോര്‍മോണുകളെ ഉത്‌പാദിപ്പിച്ച് സമ്മര്‍ദ്ദം കുറയ്‌ക്കാനും ബന്ധത്തിന്റെ നിലവാരം വര്‍ധിപ്പിക്കാനും സഹായിക്കുമെന്ന് ഡോ. കുണാല്‍ പറയുന്നു. ഇത് മൂലമുണ്ടാകുന്ന ശാരീരിക ഗുണങ്ങളാണ് ആയുസ്സ് വര്‍ധിപ്പിക്കുന്നത്.
ഓക്‌സിടോസിന്‍, ഡോപ്പമിന്‍ തുടങ്ങിയ ഹോര്‍മോണുകളാണ് ചുംബന സമയത്ത് ശരീരം ഉത്‌പാദിപ്പിക്കുന്നത്. ഇതിന് പുറമേ സമ്മര്‍ദ്ദ ഹോര്‍മോണായ കോര്‍ട്ടിസോളിന്റെ അളവ് കുറയ്‌ക്കാനും ചുംബനം സഹായിക്കും.
അടുത്തിടെ നല്‍കിയ ദ ഡയറി ഓഫ് എ സിഇഒ പോഡ്‌കാസ്‌റ്റിലാണ് പ്രഫ. ഗോട്ട്‌മാന്‍ ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്. 1980ല്‍ നടത്തിയ ഒരു പഠനം ഇതിനെ ശരിവയ്‌ക്കുന്നതായി ഇന്ത്യന്‍ അനസ്‌തേഷ്യോളജി ആന്‍ഡ് ഇന്റര്‍വെന്‍ഷണല്‍ പെയിന്‍ മെഡിസിന്‍ ഫിസിഷ്യന്‍ ഡോ.കുണാല്‍ സൂഡും ചൂണ്ടിക്കാണിക്കുന്നു.
ജോലിക്ക് പോകുന്നതിനു മുമ്പ് എല്ലാ ദിവസവും പങ്കാളിക്ക് സ്നേഹ ചുംബനം നൽകുന്ന ആളാണോ നിങ്ങൾ ? എങ്കിൽ, നിങ്ങൾക്ക് ഒരു സന്തോഷവാർത്ത ...
Advertisement

Advertisement

Advertisement

