2025 ഏപ്രില്‍ 1 ന് യുവതി വീണ്ടും പ്രത്യക്ഷപ്പെട്ടതോടെ നിര പരാധിയെ ക്രൂശിച്ചതിന് പോലീസിനെതിരേ സംശയത്തിന്റെ രോഷം ഉയരുകയാണ്.
മൈസൂരു ജില്ലയിലെ പെരിയപട്ടണ താലൂക്കിലെ ബെറ്റഡാപുര പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഷാനുബോഗനഹള്ളിയിലെ ഒരു കുറ്റിക്കാട്ടില്‍ നിന്ന് 2020 നവംബര്‍ 12 ന് കണ്ടെത്തിയ അസ്ഥികൂടമാണ് എല്ലാം തുടങ്ങിവെച്ചത്. മല്ലി എന്ന സ്ത്രീയുടെ അവശിഷ്ടമായി ഇത് സ്ഥിരീകരിക്കപ്പെടുകയും കൊ ലപാതകത്തിന് മല്ലിയുടെ ഭര്‍ത്താവും കൂലിപ്പണിക്കാരനുമായ സുരേഷ് കുറ്റാരോപിതനാകുകയുമായിരുന്നു.
28 നും 30 നും ഇടയില്‍ പ്രായമുള്ള ഒരു സ്ത്രീയുടേതായിരുന്നു അസ്ഥികൂടം. തലയില്‍ വലിയ മുറിവേറ്റ നിലയില്‍ കാണപ്പെട്ട മൃതദേഹം മല്ലിയുടേതാ ണെന്നും സുരേഷാണ് കൊലപാതകിയെന്നും പോലീസ് റിപ്പോര്‍ട്ട് പ്രഖ്യാപിച്ചു. കേസിന്റെ വിചാരണ നടക്കുന്നതിനിടയില്‍ മൂന്ന് ദിനം മുമ്പ്, മടിക്കേരിയില്‍ മല്ലിയെ കാമുകന്‍ ഗണേഷിനൊപ്പം ജീവനോടെ ഇരിക്കുന്നതായി കണ്ടെത്തിയിരിക്കുകയാണ്.
2020 നവംബര്‍ 12 ന് പെരിയപട്ടണ സര്‍ക്കിള്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ബി.ജി. പ്രകാശിന് പെരിയപട്ടണ താലൂക്കിലെ ഷാനുബോഗനഹള്ളിയിലെ തന്റെ അധികാരപരിധിയില്‍ അസ്ഥികൂടങ്ങള്‍ കണ്ടെത്തിയതായി വിവരം ലഭിച്ചതോടെയാണ് മല്ലിയെ കൊലപ്പെടുത്തിയ കഥ ആരംഭിക്കുന്നത്. അടു ത്ത ദിവസം, നവംബര്‍ 13 ന്, സുരേഷ് കുശാല്‍നഗര്‍ റൂറല്‍ പോലീസ് സ്റ്റേഷനില്‍ എത്തി, ഭാര്യ മല്ലിയെ കാണാതായതായി പരാതി നല്‍കി.
പെരിയപട്ടണയില്‍ നിയമിതനായ സര്‍ക്കിള്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ബി.ജി. പ്രകാശ്, സുരേഷിനെ ബെട്ടഡാപുര പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരാന്‍ തന്റെ ജീവനക്കാരെ അയയ്ക്കുന്നു. സുരേഷിനെ ഞെട്ടിച്ചുകൊണ്ട്, അദ്ദേഹത്തിന്റെ അമ്മായിയമ്മ ഗൗരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍, തല്‍ക്ഷണം സുരേഷിനെതിരെ ഒരു കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്തു.
സുരേഷിന്റെ അമ്മായിയമ്മ ഗൗരി തന്റെ പരാതിയില്‍ ഇങ്ങനെ പറഞ്ഞിരുന്നു, 'സുരേഷ് എന്ന മദ്യപാനിയായ യുവാവ് മദ്യപിച്ച് തന്റെ ഭാര്യയും തന്റെ മകളുമായ മല്ലിയെ കൊന്നു. സ്ത്രീധനം ആവശ്യപ്പെട്ട് ഇയാള്‍ നിരന്തരം ഭാര്യയെ പീഡിപ്പിക്കുകയും സ്ത്രീധനം ആവശ്യപ്പെടാന്‍ അവളെ നിര്‍ബ്ബ ന്ധിക്കുകയും ചെയ്തിരുന്നു.'' കേസില്‍ സുരേഷ് ജയിലിലടയ്ക്കപ്പെടുകയും കേസ് വിചാരണയിലേക്ക് പോകുകയും ചെയ്തു.
കേസ് വിചാരണയ്ക്ക് എത്തിയപ്പോഴാണ് പരാതി എഴുതിയത് സുരേഷിന്റെ മകനാണെന്നും അയാള്‍ക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ഒപ്പിടാന്‍ കഴി യില്ലെന്നും ഗൗരി പരാതിയില്‍ തന്റെ വിരലടയാളം നല്‍കുകയായിരുന്നെന്നുമുള്ള വിവരം പോലീസ് കോടതിയില്‍ പറഞ്ഞത്. ഇവര്‍ നല്‍കിയ വിവര ങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് സുരേഷിനെ അറസ്റ്റ് ചെയ്തതെന്നും കോടതിയെ അറിയിച്ചു.
സിപിഐ ബി.ജി. പ്രകാശ് തന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ സുരേഷിന്റെ കുറ്റസമ്മത മൊഴി ഉദ്ധരിച്ചിരുന്നു. ഭാര്യയെ കൊന്ന് മൃതദേഹം കാട്ടില്‍ ഉപേ ക്ഷിച്ചതിനെക്കുറിച്ച് അദ്ദേഹം പറഞ്ഞതായി രേഖപ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ സ്ഥിരീകരിക്കുന്നതിനായി, മല്ലിയെയുടെ അമ്മ നേരിട്ട് വന്ന് മകളുടെ വസ്ത്ര ങ്ങള്‍ തിരിച്ചറിഞ്ഞിരുന്നെന്നും സുരേഷിനെ ജയിലില്‍ അടയ്ക്കാന്‍ മതിയായ തെളിവുകള്‍ ഇതിലുണ്ടെന്നും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാന്‍ അത് മതി യായിരുന്നു എന്നും പോലീസിന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
ദരിദ്രനും കൂലിവേലക്കാരനുമായ സുരേഷിന് അഭിഭാഷകനെ നിയമിക്കാന്‍ സാമ്പത്തിക ശേഷിയില്ലായിരുന്നു. അതിനാല്‍, പോലീസ് തന്നെ അദ്ദേഹ ത്തിനായി ഒരു അഭിഭാഷകനെ ഏര്‍പ്പാട് ചെയ്തിരുന്നു. എന്നാല്‍ അദ്ദേഹം കോടതിയില്‍ ഹാജരാകുന്നതില്‍ നിന്ന് വിചിത്രമായി വിട്ടുനിന്ന തോടെ കോടതി സുരേഷിന്റെ ജാമ്യാപേക്ഷ നിരസിക്കുകയും ചെയ്തു. എന്നാല്‍ മകനെ ഓര്‍ത്ത് വേദനിച്ചിരുന്ന സുരേഷിന്റെ പിതാവ് ഗാന്ധി കുടകിലെ സാമൂഹി കപ്രസ്ഥാനങ്ങളില്‍ പതിവായി പങ്കെടുത്തിരുന്ന മൈസൂരു ആസ്ഥാനമായുള്ള ഒരു സാമൂഹിക പ്രവര്‍ത്തകനും അഭിഭാഷകന്‍ പാണ്ഡു പൂജാരിയില്‍ പ്രതീക്ഷയുടെ ഒരു കിരണം കണ്ടെത്തി. ഗാന്ധി തന്റെ ദുരനുഭവം പാണ്ഡു പൂജാരിയുടെ മുമ്പാകെ വിവരിച്ചു. അദ്ദേഹം കേസ് ഗൗരവമായി കാണുകയും മല്ലികയുടെ അമ്മ ഗൗരിയുടെ രക്തസാമ്പിളുകള്‍ ശേഖരിക്കാന്‍ ക്രമീകരണങ്ങള്‍ നടത്തുകയും ഡിഎന്‍എ പരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്തു.
കേസ് വിചാരണയ്ക്ക് എത്തുമ്പോള്‍ സുരേഷ് വിചാരണതടവുകാരനായി രണ്ട് വര്‍ഷം ജയിലില്‍ കഴിഞ്ഞിരുന്നു. കേസില്‍ തന്റെ കക്ഷിയുടെ നിരപരാ ധിത്വം അറിയാമായിരുന്ന പൂജാരി, തന്റെ സുഹൃത്തായ ഹൈക്കോടതി അഭിഭാഷകന്റെ സഹായത്തോടെ അദ്ദേഹത്തിന് ജാമ്യം നേടിക്കൊടു ത്തു. കേ സില്‍ പോലീസ് 158 പേജുള്ള കുറ്റപത്രമായിരുന്നു സമര്‍പ്പിച്ചത്. പോലീസ് വാദത്തെ പിന്തുണയ്ക്കുന്ന 56 സാക്ഷികളെ ഹാജരാക്കുകയും ചെയ്തു. എന്നാ ല്‍ കോടതിയില്‍ ഹാജരാക്കിയ 56 സാക്ഷികളില്‍ എട്ട് പേര്‍ പ്രോസിക്യൂഷനെതിരെ തിരിഞ്ഞു.
പോലീസ് തന്റെ മരുമകനെ മര്‍ദ്ദിച്ചാണ് തന്നെക്കൊണ്ടു പരാതി കൊടുപ്പിച്ചതെന്നും അതില്‍ വിരലടയാളം വെയ്പ്പിച്ചതെന്നും വിചാരണ യില്‍ മല്ലിയുടെ അമ്മ ഗൗരി ജഡ്ജിയോട് പറഞ്ഞു. ''എന്റെ മരുമകന്‍ എന്റെ മകളെ പീഡിപ്പിച്ചിട്ടില്ല, അവള്‍ മറ്റെവിടെയോ ജീവിച്ചിരിപ്പുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്റെ മകളുടേതാണെന്ന് പോലീസ് ഹാജരാക്കിയ വസ്ത്രങ്ങളും എനിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞില്ല,'' ഗൗരി ജഡ്ജിയോട് പറഞ്ഞു. പോലീസ് പറഞ്ഞതുപോലെയാണ് താന്‍ പരാതി എഴുതിയതെന്നും അച്ഛന് മദ്യപാനശീലമില്ലെന്നും സുരേഷിന്റെ മകനും പറഞ്ഞു.
മരിച്ചതായി കണ്ടെത്തുകയും കൊലപാതകക്കുറ്റം ചുമത്തപ്പെട്ട ഭര്‍ത്താവ് രണ്ടുവര്‍ഷം ജയിലില്‍ കിടക്കുകയും ചെയ്ത കേസില്‍ സ്ത്രീയെ അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കാമുകനൊപ്പം ജീവനോടെ മൂന്ന് ദിവസം മുമ്പ് കണ്ടെത്തി !!
Advertisement

Advertisement

Advertisement

