യു.എ.ഇ സെന്‍ട്രല്‍ ബാങ്കാണ് അന്താരാഷ്ട്രതലത്തില്‍ ദിര്‍ഹത്തെ സൂചിപ്പിക്കുന്ന ചിഹ്നം പുറത്തിറക്കിയത്. കറന്‍സി-ഡിജിറ്റല്‍ രൂപങ്ങളില്‍ ഇനി പുതിയ ചിഹ്നമായിരിക്കും. ദേശീയ പതാകയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പുതിയ ചിഹ്നത്തിന് രൂപം കൊടുത്തിരിക്കുന്നത്.
ആഗോള ധനകാര്യ സ്ഥാപനങ്ങളില്‍ യു.എ.ഇ ദിര്‍ഹത്തെ സൂചിപ്പിക്കാന്‍ ഇനി മുതല്‍ പുതിയ ചിഹ്നമാണ് ഉപയോഗിക്കുക. കൂടാതെ ഡിജിറ്റല്‍ ദിര്‍ഹം പുറത്തിറക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. ബാങ്കുകള്‍, എ.ടി.എമ്മുകള്‍, കറന്‍സി എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നൂറ് ദിര്‍ഹത്തിന്റെ പുതിയ നോട്ടുകള്‍ ലഭ്യമായിരിക്കും.
ദിര്‍ഹത്തിന്റെ ഇംഗ്ലീഷ് നാമത്തിലെ അക്ഷരമായ 'D' യില്‍ നിന്നാണ് ചിഹ്നത്തിന്റെ ഉത്ഭവം. രാജ്യത്തെ സാമ്പത്തിക സ്ഥിരത വര്‍ധിപ്പിക്കുന്നത് ലക്ഷ്യമിട്ട് യുഎഇ ദിര്‍ഹത്തിന്റെ സ്ഥിരതയെ സൂചിപ്പിക്കുന്ന രണ്ട് തിരശ്ചീന രേഖകള്‍ അടങ്ങുന്നതാണ് പുതിയ ചിഹ്നം.
യു.എ.ഇ ദിര്‍ഹത്തിന് ഇനി മുതല്‍ പുതിയ ചിഹ്നം
Advertisement

Advertisement

Advertisement

