രാമനവമി ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പാലം ഉദ്ഘാടനം ചെയ്യും. ഏപ്രിൽ 4- 5 തീയതികളിലായാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രീലങ്കൻ സന്ദർശനം. മടങ്ങി വന്ന ഉടൻ പാമ്പൻ പാലം ഉദ്ഘാടനം ചെയ്യാനാണ് തീരുമാനം. ഇന്ത്യയിലെ ആദ്യത്തെ വെർട്ടിക്കൽ ലിഫ്റ്റ് കടൽപാലം 535 കോടി രൂപ ചെലവഴിച്ച് റെയിൽ വികാസ് നിഗം ലിമിറ്റഡ് ( ആർവിഎൻഎൽ) ആണ് നിർമിച്ചത്.
രാമേശ്വരത്ത് നിന്ന് താമ്പരത്തേക്കുള്ള പ്രത്യേക ട്രെയിൻ സർവീസും പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്യും. രാമേശ്വരത്ത് എത്തുന്ന പ്രധാനമന്ത്രി രാമസ്വാമി ക്ഷേത്രത്തിൽ സന്ദർശനം നടത്തി പ്രത്യേക പൂജകളിൽ പങ്കെടുക്കും. പൊതുയോഗത്തിലും പ്രധാനമന്ത്രി പങ്കെടുത്തേക്കും.
രാമനാഥപുരം ജില്ലയിലെ പാമ്പൻ ദ്വീപിനെയും രാമേശ്വരത്തെയും ബന്ധിപ്പിക്കുന്ന പുതിയ റെയിൽ പാലത്തിന്റെ നിർമ്മാണം ഒക്ടോബറോടെയാണ് പൂർത്തിയായത്. പാമ്പൻ കടലിനു മുകളിലുള്ള പഴയ റെയിൽവേ പാലത്തെ നിലനിർത്തി കൊണ്ട് സമാന്തരമായാണ് പുതിയ പാലത്തിന്റെ നിർമ്മാണം. 2019 ൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പാലം നിർമ്മാണത്തിനായി ശിലാസ്ഥാപനം നിർവഹിച്ചത്.
പുതിയ പാമ്പൻ റെയിൽ പാലം ഉദ്ഘാടനം ഏപ്രിൽ 6ന്
Advertisement

Advertisement

Advertisement

