ബെംഗളൂരു സൊലദേവനഹള്ളിയിലെ ആചാര്യ ഇൻസ്റ്റിറ്റ്യൂട്ടിൽ ഇന്നലെയായിരുന്നു സംഭവം ഉണ്ടായത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നേമുക്കാലോടെ കോളേജ് കെട്ടിടത്തിന്‍റെ നാലാം നിലയിൽ നിന്ന് വിദ്യാർത്ഥിനി ചാടുകയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം.
മലയാളിയായ ലക്ഷ്മി മിത്ര (21) ആണ് മരിച്ചത്. ബിസിഎ (ഏവിയേഷൻ) വിദ്യാർത്ഥിനിയായിരുന്നു ലക്ഷ്മി. ഉടന്‍ തന്നെ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാതാപിതാക്കളെ വിവരമറിയിച്ചിട്ടുണ്ടെന്നും സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടെന്നും പൊലീസ് പ്രതികരിച്ചു.
ബംഗളൂരുവിൽ മലയാളി വിദ്യാർത്ഥിനി കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്
Advertisement

Advertisement

Advertisement

