breaking news New

വൈവിധ്യമാര്‍ന്ന വിഷയങ്ങളില്‍ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് (ഐഎസ്‌ഐ) വിവിധ കാമ്പസുകളിലായി 2025-26 വര്‍ഷം നടത്തുന്ന ഡിഗ്രി, പിഡി, ഡിപ്ലോമ മുതലായ കോഴ്‌സുകളില്‍ പ്രവേശനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു

വിജ്ഞാപനം, പ്രോസ്‌പെക്ടസ് www.isical.ac.in/admission - ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.

അഡ്മിഷന്‍ ലഭിക്കുന്നവര്‍ക്ക് സ്‌റ്റൈപ്പന്റ്/സ്‌കോളര്‍ഷിപ്പ് ലഭിക്കും.

കോഴ്‌സുകള്‍: ബാച്ചിലര്‍ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് (ബി.സ്റ്റാറ്റ് ഓണേഴ്‌സ്), 3 വര്‍ഷം (കൊല്‍ക്കത്ത കാമ്പസ്) ബാച്ചിലര്‍ ഓഫ് മാത്തമാറ്റിക്‌സ് (ബി.മാത്ത് ഓണേഴ്‌സ്) 3 വര്‍ഷം (ബെംഗളൂരു), പ്രവേശന യോഗ്യത- ഹയര്‍ സെക്കന്ററി/പ്ലസ്ടു/തത്തുല്യ പരീക്ഷ മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ് അടക്കമുള്ള വിഷയങ്ങള്‍ പഠിച്ച് പാസായിരിക്കണം. ഈ രണ്ട് പ്രോഗ്രാമുകളിലും അഡ്മിഷന്‍ ലഭിക്കുന്നവര്‍ക്ക് പ്രതിമാസം 5000 രൂപ വീതം സ്‌റ്റൈപ്പന്റ് ലഭിക്കും.

ബാച്ചിലര്‍ ഓഫ് സ്റ്റാറ്റിസ്റ്റിക്കല്‍ ഡാറ്റാ സയന്‍സ് (ബി.എസ്ഡിഎസ് ഓണേഴ്‌സ്), 4 വര്‍ഷം (ബെംഗളൂരു, കൊല്‍ക്കത്ത, ദല്‍ഹി ഐഎസ്‌ഐ കാമ്പസുകളില്‍) സെമസ്റ്റര്‍ ട്യൂഷന്‍ ഫീസ് ഒരു ലക്ഷം രൂപ വീതം. എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി വിദ്യാര്‍ത്ഥികള്‍ക്ക് ഫീസിളവുണ്ട്. പ്രവേശന യോഗ്യത- മാത്തമാറ്റിക്‌സ്/അപ്ലൈഡ് മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ് മുതലായ വിഷയങ്ങളോടെ ഹയര്‍ സെക്കന്ററി/പ്ലസ്ടു/തത്തുല്യ ബോര്‍ഡ് പരീക്ഷ മൊത്തം 75 ശതമാനം മാര്‍ക്കില്‍ കുറയാതെ വിജയിച്ചിരിക്കണം.

മാസ്റ്റര്‍ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് (എംസ്റ്റാറ്റ്) (ദല്‍ഹി) മാസ്റ്റര്‍ ഓഫ് മാത്തമാറ്റിക്‌സ് (എം മാത്) (കൊല്‍ക്കത്ത, ബെംഗളൂരു) മാസ്റ്റര്‍ ഓഫ് സയന്‍സ് ഇന്‍ ക്വാണ്ടിറ്റേറ്റീവ് ഇക്കോണമിക്‌സ് (എംഎസ്-ക്യുഇ) (ദല്‍ഹി, കൊല്‍ക്കത്ത) ക്വാളിറ്റി മാനേജ്‌മെന്റ് സയന്‍സ് (എംഎസ്-ക്യുഎംഎസ്) (ബെംഗളുരു/ഹൈദ്രാബാദ്), ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (എംഎസ്-എല്‍ഐഎസ്) (ബെംഗളൂരു), കോഴ്‌സ് കാലാവധി 2 വര്‍ഷം. പ്രതിമാസ സ്‌റ്റൈപ്പന്റ് 8000 രൂപ വീതം. പ്രവേശന യോഗ്യത: ഏതെങ്കിലും ഡിസിപ്ലിനില്‍ 3 വര്‍ഷത്തില്‍ കുറയാതെ ബിരുദം.

മാസ്റ്റര്‍ ഓഫ് ടെക്‌നോളജി (എംടെക്)-കമ്പ്യൂട്ടര്‍ സയന്‍സ്, ക്രിപ്‌ടോളജി ആന്റ് സെക്യൂരിറ്റി, 2 വര്‍ഷം (കൊല്‍ക്കത്ത) പ്രതിമാസ സ്‌റ്റൈപ്പന്റ് 12400 രൂപ. പ്രവേശന യോഗ്യത- ഏതെങ്കിലും സ്ട്രീമില്‍ ബിഇ/ബിടെക് അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ മാസ്‌റ്റേഴ്‌സ് ഡിഗ്രി (പ്ലസ്ടു തലത്തില്‍ മാത്തമാറ്റിക്‌സ് പഠിച്ചിരിക്കണം). ഗേറ്റ് സ്‌കോര്‍ അടിസ്ഥാനത്തിലാണ് സെലക്ഷന്‍.

എംടെക്- ക്വാളിറ്റി, റിലയബിലിറ്റി ആന്റ് ഓപ്പറേഷന്‍സ് റിസര്‍ച്ച്- (കൊല്‍ക്കത്ത), പ്രതിമാസ സ്‌റ്റൈപ്പന്റ് 12400 രൂപ. യോഗ്യതാ മാനദണ്ഡങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.

പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമ- സ്റ്റാറ്റിസ്റ്റിക്കല്‍ മെത്തേഡ്‌സ് ആന്റ് അനലിറ്റിക്‌സ് (തെസ്പൂര്‍, ചെന്നൈ), അഗ്രികള്‍ച്ചറല്‍ ആന്റ് റൂറല്‍ മാനേജ്‌മെന്റ് വിത്ത് സ്റ്റാറ്റിസ്റ്റിക്കല്‍ മെത്തേഡ്‌സ് ആന്റ് അനലിറ്റിക്‌സ് (ഗിരിദിഹ്); അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്‌സ് (ഓണ്‍ലൈന്‍ കോഴ്‌സ്). കോഴ്‌സ് കാലാവധി ഒരു വര്‍ഷം. യോഗ്യതാ മാനദണ്ഡങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.

ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ് (ജെആര്‍എഫ്)- വിഷയങ്ങള്‍ സ്റ്റാറ്റിസ്റ്റിക്‌സ്, മാത്തമാറ്റിക്‌സ്, ക്വാണ്ടിറ്റേറ്റീവ് ഇക്കണോമിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ക്വാളിറ്റി റിലയബിലിറ്റി ആന്റ് ഓപ്പറേഷന്‍സ് റിസര്‍ച്ച്, ഫിസിക്‌സ് ആന്റ് അപ്ലൈഡ് മാത്തമാറ്റിക്‌സ്, ജിയോളജി, ബയോളജിക്കല്‍ സയന്‍സ് (അഗ്രികള്‍ച്ചറല്‍ ആന്റ് ഇക്കോളജിക്കല്‍ റിസര്‍ച്ച്/ഹ്യൂമെന്‍ ജനിറ്റിക്‌സ്), ലിംഗുസ്റ്റിക്‌സ്, സോഷ്യോളജി, ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്. (ഫെലോഷിപ്പ് പ്രതിമാസം 37000 രൂപ). (യോഗ്യതാ മാനദണ്ഡങ്ങള്‍, പ്രവേശന നടപടികള്‍ പ്രോസ്‌പെക്ടസിലുണ്ട്).

അപേക്ഷാ ഫീസ്: ജനറല്‍ വിഭാഗത്തില്‍പ്പെടുന്ന പുരുഷന്മാര്‍ക്ക് 1500 രൂപ, വനിതകള്‍ക്ക് 1000 രൂപ. ഒബിസി നോണ്‍ ക്രീമിലെയര്‍/എസ്‌സി/എസ്ടി/പിഡബ്ല്യൂഡി/ഇഡബ്ല്യുഎസ് വിഭാഗങ്ങള്‍ക്ക് 750 രൂപ. പ്രവാസി ഇന്ത്യക്കാര്‍ക്ക് 1500 രൂപ.
2025 ജൂലൈ 21 ന് മുമ്പ് യോഗ്യതാപരീക്ഷ പൂര്‍ത്തിയാക്കാന്‍ കഴിയുന്നവര്‍ക്കും അപേക്ഷിക്കാം.

പ്രോസ്‌പെക്ടസിലെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് (ബി.എസ്ഡിഎസ് ഒഴികെ) എല്ലാ പ്രോഗ്രാമുകള്‍ക്കും ഓണ്‍ലൈനായി മാര്‍ച്ച് 26 വരെ അപേക്ഷിക്കാം. കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി അടക്കം മേയ് 11 ന് ദേശീയതലത്തില്‍ നടത്തുന്ന ഐഎസ്‌ഐ അഡ്മിഷന്‍ ടെസ്റ്റിലൂടെയാണ് പ്രവേശനം. ടെസ്റ്റിന്റെ വിശദാംശങ്ങള്‍, പ്രവേശന നടപടികള്‍ പ്രോസ്‌പെക്ടസില്‍ ലഭിക്കും.

ബി-എസ്ഡിഎസ് പ്രോഗ്രാമിലേക്ക് ഏപ്രില്‍ 4 മുതല്‍ മേയ് 31 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. പരിമിതമായ ഹോസ്റ്റല്‍ സൗകര്യമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കും അപ്‌ഡേറ്റുകള്‍ക്കും വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5